തിരുവനന്തപുരം; കേരളത്തിലെ പ്രളയത്തിൽ കേടുവന്ന അരിയും നെല്ലും ഭക്ഷ്യാവശ്യത്തിന് ഉപയോഗിക്കുന്നത് തടയാൻ നടപടിയെടുത്തിട്ടുണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി മുഖ്യമന്ത്രിയെ അറിയിച്ചു.
കേരളത്തിൽ നിന്ന് കൊണ്ട് വന്ന അരി സൂക്ഷിച്ച തൃശിനാപ്പള്ളിയിലെ പളനി മുരുഗൻ ട്രേഡേഴിസിന്റെ ഗോഡൗൺ പൂട്ടി സീൽവച്ചു . മുഖ്യമന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് പോലീസ് അന്വേഷണം നടത്തിയിരുന്നു.
എറണാകുളത്തെ സൈറസ് ട്രേഡേഴ്സ് ലേലത്തിൽ എടുത്ത അരിയും നെല്ലുമെല്ലാം പളനിമുരുഗൻ ട്രേഡേഴ്സിനാണ് കൈമാറിയതെന്ന് കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഗോഡൗൺ പൂട്ടി മുദ്ര വച്ചത് , കേടുവന്ന വസ്തുക്കൾ ഉപയോഗിക്കുന്നത് തടയാൻ തമിഴ്നാട് അധികൃതർ ജാഗ്രത പുലർത്തുന്നുണ്ടെന്നും പളനി സ്വാമി വ്യക്തമാക്കി.
Post Your Comments