തിരുവനന്തപുരം: ശബരിമയിലെ യുവതി ദർശനം നടത്തിയതിനെ തുടർന്ന് നടയടച്ച് ശുദ്ധിക്രിയ നടത്തിയതില്‍ തെറ്റില്ലെന്ന വിശദീകരണവുമായി തന്ത്രി കണ്ഠരര് രാജീവരര്. ദേവസ്വം ബോര്‍ഡിന് നല്‍കിയ വിശദീകരണത്തിലാണ് ഇക്കാര്യം പറയുന്നത്.
ആചാരലംഘനമുണ്ടായപ്പോഴാണ് ഇത്തരമൊരു നടപടി സ്വീകരിക്കേണ്ടി വന്നത്. ഇതില്‍ തെറ്റില്ലെന്നും തന്‍റെ അധികാര പരിധിയില്‍ നിന്നുകൊണ്ട് ദേവസ്വം അധികാരികളുമായി ആലോചിച്ച ശേഷമാണ് നടയടച്ചതും ശുദ്ധിക്രിയ നടത്തിയതുമെന്നും തന്ത്രി വിശദീകരണത്തില്‍ വ്യക്തമാക്കി. ദേവസ്വം ബോര്‍ഡ് അടുത്ത ദിവസം ചേരുന്ന യോഗത്തിൽ തന്ത്രിയുടെ വിശദീകരണം പരിശോധിക്കും.
യുവതീദര്‍ശനത്തിന് പിന്നാലെ നടയടച്ചതും ശുദ്ധിക്രിയ നടത്തിയതും സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടിയത്. . 15 ദിവസമായിരുന്നു അനുവദിച്ചിരുന്ന സമയം.ശേഷം തന്ത്രി സമയം നീട്ടി ചോദിക്കുകയും ദേവസ്വം ബോര്‍ഡ് അംഗീകരിക്കുകയും ചെയ്തു. ഇതിനിടെയാണ് ദൂതന്‍ വഴി ദേവസ്വം ബോര്‍ഡിന് തന്ത്രി വിശദീകരണം കൈമാറിയത്.
Post Your Comments