കോഴിക്കോട്: ഈ വര്‍ഷത്തെ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക രാഷ്ട്രസേവാ പുരസ്‌കാരത്തിന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി അര്‍ഹനായി. ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് വേണുഗോപാലിന് ലഭിച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍, സാഹിത്യകാരന്‍ കെ.പി രാമനുണ്ണി, ചിന്തകനും ചരിത്രകാരനുമായി എം.സി വടകര എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.
മതേതര കേരളത്തിന്റെ കര്‍മ്മസാക്ഷ്യം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ ഏര്‍പ്പെടുത്തിയ രാഷ്ട്രസേവാ പുരസ്‌കാരത്തിന് അര്‍ഹനായ കെ.സി വേണുഗോപാല്‍ ഭാരതത്തിന്റെ മതേതര മനസിനെ തിരിച്ച് പിടിക്കാന്‍ അഹോരാത്രം പരിശ്രമിക്കുന്ന വ്യക്തിത്വമാണെന്ന് ജൂറി അഭിപ്രായപ്പെട്ടു.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങിയ പുരസ്‌കാരം ഫെബ്രുവരി 16ന് രാവിലെ 9.30ന് കോഴിക്കോട് ന്യൂ നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ച് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കൈമാറും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.
Post Your Comments