മാനന്തവാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവ് ഒ എം ജോര്‍ജിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വീട്ടില്‍ റെയ്ഡ് നടത്തി പ്രതിയുടെ പാസ്പോര്‍ട്ട് പിടിച്ചെടുത്തെങ്കിലും വ്യാജപാസ്പോര്‍ട്ടില്‍ രാജ്യം വിടാതിരിക്കാനാണ് പൊലീസ് നോട്ടീസ് ഇറക്കിയത്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പ്രതിയുടെ ഫോട്ടോപതിച്ച നോട്ടീസ് നല്കി. സൈബര്‍സെല്ലിന്റെ സഹായവുമുണ്ട്.
കര്‍ണാടക, തമിഴ്നാട് പൊലീസ് സ്റ്റേഷനുകളിലും വിവരം കൈമാറി. സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമീഷന് ജോര്‍ജിനെതിരെ സ്വമേധയാ കേസെടുത്തു.ജോര്‍ജിനെ അന്വേഷണ വിധേയമായി പാര്ടിയില്നിന്നും സസ്പെന്‍ഡ് ചെയ്തു. പതിനേഴുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി ഒന്നരവര്‍ഷത്തോളം പീഡിപ്പിച്ച ജോര്‍ജിനെതിരെ പോക്സോ, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ക്ക് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും പൊലീസ് പറഞ്ഞു.
Post Your Comments