വയനാട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് ഇന്നു രാവിലെ പൊലീസിന് മുന്നില്‍ കീഴടങ്ങിയ കോണ്‍ഗ്രസ് നേതാവ് ഒ എം ജോര്‍ജ്ജ് ഒളിവിലിരുന്ന് പെണ്‍കുട്ടിക്കും വീട്ടുകാര്‍ക്കും വന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്.
കേസ് ഒത്തുതീര്‍പ്പാക്കാന്‍ മൂന്നേക്കര്‍ സ്ഥലവും വീടും നല്‍കാമെന്നും പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കുമെന്നുമാണ് ജോര്‍ജിന്റെ വാഗ്ദാനം. ബന്ധുക്കള്‍ വഴി കുടുംബത്തെ സമീപിച്ച് കേസ് പിന്‍വലിപ്പിക്കാനും ശ്രമം നടന്നു. എന്നാല്‍ ഈ ശ്രമങ്ങളെല്ലാം വിഫലമായതിന് ശേഷമാണ് ജോര്‍്ജജ് കീഴടങ്ങാന്‍ നിര്‍ബന്ധിതനായത്. വയനാട് ഡിസിസി ആംഗമായ ഒ എം ജോര്‍ജ്ജ് പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയെ കഴിഞ്ഞ ഒന്നര വര്‍ഷമായി ശാരീരികമായി പീഡിപ്പിച്ചുവെന്നതാണ് കേസ്.
Post Your Comments