Latest NewsKerala

വയനാട് പീഡനം ; പ്രതി ഒ.എം ജോർജ് കീഴടങ്ങി

വയനാട് : പ്രായ പൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ കോൺഗ്രസ് നേതാവ് ഒ.എം ജോർജ് കീഴടങ്ങി.മാനന്തവാടി സ്പെഷ്യൽ മൊബൈൽ സ്‌ക്വാഡ് ഡിവൈഎസ്പിക്ക് മുമ്പാകെയാണ് കീഴടങ്ങിയത്.

പ്രതിയായ ഒ.എം. ജോർജ് സംഭവത്തിന് ശേഷം ഒളിവിൽ പോയതാണ്. ബെംഗളൂരുവിൽ ഇയാൾ ഉണ്ടെന്ന് വിവരം ലഭിച്ചുവെങ്കിലും പോലീസ് ഇതുവരെ കണ്ടെത്തിയില്ല. ഏതാനും ദിവസം മുമ്പ് ചില യു.ഡി.എഫ് നേതാക്കളുടെ മദ്ധ്യസ്ഥതയിൽ പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചിരുന്നു.

പെൺകുട്ടി അവധി ദിവസങ്ങളിൽ രക്ഷിതാക്കളോടൊത്ത് ജോർജിന്റെ വീട്ടിൽ കൂലിപ്പണിക്ക് എത്താറുണ്ടായിരുന്നു. മാതാപിതാക്കളില്ലാത്ത സമയത്താണ് ഉപദ്രവിച്ചതെന്ന് കുട്ടി പോലീസിൽ മൊഴി നൽകി. പതിനേഴ് വയസുളള കുട്ടി പത്താം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ഒന്നരവർഷം തുടർച്ചയായി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button