Latest NewsUAE

കുവൈറ്റില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചെന്ന് വ്യാജ പ്രചാരണം

കുവൈറ്റ് സിറ്റി: അനധികൃത താമസക്കാര്‍ക്ക് പിഴയോ നിയമനടപടികളോ ഒഴിവാക്കാന്‍ സഹായിക്കുന്ന പൊതുമാപ്പ് പ്രഖ്യാപിച്ചെന്ന് സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണം. എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി. അനധികൃത താമസക്കാര്‍ക്ക് പിഴയടച്ച് ഇഖാമ നിയമവിധേയമാക്കുകയോ അല്ലെങ്കില്‍ പിഴയടയ്ക്കാതെ രാജ്യം വിടാനോ അവസരമുണ്ടെന്നും കാണിച്ചായിരുന്നു വാട്സ്ആപ് വഴിയുള്ള വ്യാജസന്ദേശം.

ജനുവരി 29 മുതല്‍ ഫെബ്രുവരി 24 വരെ രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചെന്ന വാര്‍ത്തയാണ് വ്യാപകമായി പ്രചരിച്ചത്. എന്നാല്‍ 2018 ജനുവരി 28 മുതല്‍ പ്രഖ്യാപിച്ചിരുന്ന പൊതുമാപ്പ് സംബന്ധിച്ച പഴയ വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ട ആരോ പടച്ചുവിട്ട സന്ദേശമാകാം ഇതെന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button