Latest NewsKuwaitGulf

ദേശീയ ദിനാഘോഷം; തടവുകാര്‍ക്ക് മോചനമേകി കുവൈത്ത്

കുവൈത്തില്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 147 തടവുകാര്‍ക്ക് ജയില്‍ മോചനം. അമീരി കാരുണ്യത്തിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് തടവുകാരെ മോചിപ്പിച്ചത്.ആഭ്യന്തരമന്ത്രാലയത്തിലെ ജയില്‍കാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫര്‍റാജ് അല്‍ സഅബി ഉള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥ സാന്നിധ്യത്തില്‍ പ്രത്യേക ചടങ്ങിലാണ് തടവുകാരെ മോചിപ്പിച്ചത്.ഇതോടൊപ്പം 545 തടവുകാര്‍ക്ക് ശിക്ഷാ കാലാവധിയില്‍ ഇളവ് നല്‍കുകയും, 87 പേരെ നാടുകടത്തലില്‍ നിന്ന് ഒഴിവാകുകയും ചെയ്തിട്ടുണ്ട്.വിവിധ കേസുകളില്‍ പിഴ ശിക്ഷ വിധിക്കപ്പെട്ട 1096 പേര്‍ക്ക് പിഴ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.സ്വദേശികളും വിദേശികളും ഇളവിന് അര്‍ഹത ലഭിച്ചവരിലുണ്ട്.

തടവുകാലത്തെ നല്ലനടപ്പ് ഉള്‍പ്പെടെ മാനദണ്ഡങ്ങള്‍ പരിഗണിച്ച് മോചനം നല്‍കുകയോ ശിക്ഷ കാലാവധി കുറച്ചുകൊടുക്കുകയോ ആണ് ചെയ്തുവരുന്നത്. ഇളവ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകളില്‍ ഇത്തവണ മാറ്റം വരുത്തിയിരുന്നു. തീവ്രവാദ കേസിലും മനുഷ്യക്കടത്ത് കേസിലും ഉള്‍പ്പെട്ടവരെ ഇളവിന് പരിഗണിക്കാറില്ല.ബ്രിട്ടീഷ് അധീനതയില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ അമ്പത്തിയെട്ടാം വാര്‍ഷികവും ഇറാഖ് അധിനിവേശത്തില്‍ നിന്ന് മോചിപ്പിക്കപ്പെട്ടതിന്റെ ഇരുപത്തിയെട്ടാം വാര്‍ഷികവും ആണ് നാളെയും മറ്റന്നാളുമായി കുവൈറ്റ് ജനത ആഘോഷിക്കുന്നത്.ഏത് സാഹചര്യവും നേരിടുന്നതിനാവശ്യമായ പദ്ധതികള്‍ തയാറാക്കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഓപറേഷന്‍ വിഭാഗം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button