Latest NewsNewsKuwaitGulf

പൊതുമാപ്പ് പ്രഖ്യാപിച്ച് ഗൾഫ് രാജ്യം

കുവൈറ്റ് സിറ്റി : രണ്ട് വര്‍ഷത്തിന് ശേഷം പൊതുമാപ്പ് പ്രഖ്യാപനവുമായി കുവൈറ്റ്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സാലെഹ് ആണ് ഉത്തരവിട്ടത്. ഇഖാമാ കാലാവധി തീര്‍ന്നവര്‍ക്കും അനധികൃത താമസക്കാര്‍ക്കും പൊതുമാപ്പ് ഉപയോഗപ്പെടുത്താം. പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിനാണ് ഇപ്പോൾ അനുമതി നല്‍കിയിരിക്കുന്നത്.

Also read : അടുത്തു ഇടപഴകിവർ ജാ​ഗ്രത പാലിക്കണം; കൊവിഡ് ബാധിതനായ കോൺ​ഗ്രസ് നേതാവിന് ഇടുക്കിയിലെ ജനങ്ങളോട് പറയാനുള്ളത്

ഏപ്രില്‍ 1 മുതല്‍ 30 വരെയാണു  പ്രഖ്യാപിച്ചിരിക്കുന്ന പൊതു മാപ്പ് കാലയളവിൽ താമസ നിയമ ലംഘകരായ മുഴുവന്‍ പേര്‍ക്കും പിഴയോ ശിക്ഷയോ കൂടാതെ കുവൈറ്റിൽ നിന്ന് തിരിച്ചു പോകാൻ സാധിക്കും. അനുവദിച്ച സമയപരിധിക്കുള്ളില്‍ രാജ്യം വിടാത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. അവസാനമായി കുവൈറ്റ് 2018 ജനുവരിയിലാണ് പൊതു മാപ്പ് പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button