KeralaLatest News

യാത്രക്കാര്‍ക്ക് ആശ്വാസമായി കോട്ടയം-ബംഗളൂരു സ്‌കാനിയ സര്‍വീസ് പുനരാരംഭിച്ചു

കോട്ടയം: കോട്ടയത്തുനിന്ന് ബെംഗളൂരുവിന് കെ.എസ്.ആര്‍.ടി.സി. സ്‌കാനിയ ബസ് പുനരാരംഭിച്ചത് യാത്രക്കാര്‍ക്ക് ആശ്വാസമായി. . മുന്‍ എം.ഡി. ടോമിന്‍ ജെ.തച്ചങ്കരി ചാര്‍ജെടുത്തപ്പോള്‍ സ്‌കാനിയ ബസ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയിരുന്നു. ബെംഗളൂരുവില്‍ ജോലിചെയ്യുന്നവര്‍ക്കും, വിദ്യാര്‍ഥികള്‍ഉള്‍പ്പെടെയുള്ള നിരവധി യാത്രക്കാര്‍ക്ക് സ്‌കാനിയ തിരിച്ചെത്തിയത് അനുഗ്രഹമായിരുക്കുകയാണ്.
. മുന്‍ എം.ഡി. ടോമിന്‍ ജെ.തച്ചങ്കരി ചാര്‍ജെടുത്തപ്പോള്‍ സ്‌കാനിയ ബസ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയിരുന്നു.

ബസിനുള്‍വശം എ.സി.യും സെമിസ്‌ളീപ്പറുമാണ്. 48 പേര്‍ക്ക് യാത്രചെയ്യാം. വൈകീട്ട് ആറിന് കോട്ടയത്തുനിന്ന് യാത്രയാരംഭിക്കും. പാലക്കാട്, സേലം വഴി രാവിലെ ആറിന് ബെംഗളൂരുവിലെത്തും. അന്നുതന്നെ രാത്രി 9.15-ന് ബെംഗളൂരുവില്‍നിന്ന് കോട്ടയത്തിനും തിരിക്കും. കൂടുതലും റിസര്‍വേഷന്‍ വഴിയാണ് സീറ്റ് ബുക്കുചെയ്യുന്നത്.

ബെംഗളൂരു യാത്രയ്ക്കായി ‘വോള്‍വോ മള്‍ട്ടി ആക്‌സില്‍’ ബസായിരുന്നു മുമ്പ് കോട്ടയത്തിനുണ്ടായിരുന്നത്. പുതിയ എം.ഡി. എത്തിയപ്പോള്‍ ആ ബസ് തിരുവനന്തപുരത്തിന് കൊണ്ടുപോയി. പകരമായി സ്‌കാനിയയെ കോട്ടയത്തിനും നല്‍കി. കെ.എസ്.ആര്‍.ടി.സി. വാടകയ്‌ക്കെടുത്തതാണ് സ്‌കാനിയ ബസും ഡ്രൈവറും. പക്ഷേ, ഇതില്‍ കെ.എസ്.ആര്‍.ടി.സി.യുടെ കണ്ടക്ടറുണ്ടാകും’

shortlink

Related Articles

Post Your Comments

Related Articles


Back to top button