ന്യൂഡൽഹി: ബംഗാളില്‍ സിബിഐയും മമതാ ബാനര്‍ജിയും തമ്മിലുള്ള പോരാട്ടം ശക്തമാവുന്ന സാഹചര്യത്തിൽ കേന്ദ്രത്തിനെതിരെ പ്രയോഗിക്കുന്ന തുറുപ്പു ചീട്ടായി കണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മമതയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. ഇതിനെ പരിഹസിച്ച് ബിജെപി രംഗത്തെത്തി . ‘രാഹുല്‍ ഗാന്ധിക്ക് മറവി രോഗം ഉണ്ടെന്ന് തോന്നുന്നു, അതല്ലെങ്കില്‍ അപരവ്യക്തിത്വം, തുടങ്ങിയ ഏതെങ്കിലും രോഗങ്ങള്‍ അദ്ദേഹത്തിനുണ്ടെന്നാണ് തോന്നുന്നത്. മുമ്പ് പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹം മറന്ന് പോയെന്നായിരുന്നു പരിഹാസം.
ഇതിന്റെ കാരണം ആണ് രസകരം. ബിജെപി ഇപ്പോള്‍ ഉന്നയിക്കുന്ന അതേ അഴിമതിയില്‍ വമ്പന്‍ ആരോപണങ്ങളും മറ്റും 2014 ൽ രാഹുല്‍ ഉന്നയിച്ചിരുന്നു. അതാണ് ട്വീറ്റിലൂടെ ബിജെപി ഉയര്‍ത്തി കാണിച്ചത്. ബിജെപി രാഹുലിന്റെ 2014ലെയും 2016ലെയും ട്വീറ്റുകളാണ് കുത്തിപ്പൊക്കിയത്. 20 ലക്ഷം പേര്‍ക്ക് ശാരദാ ചിട്ടി തട്ടിപ്പിലൂടെ പണം നഷ്ടമായെന്നായിരുന്നു 2014ല്‍ രാഹുലിന്റെ ട്വീറ്റ്. രാജ്യത്തെ ഏറ്റവും വലിയ അഴിമതിയാണ് ശാരദാ ചിട്ടി തട്ടിപ്പെന്നും, എന്നാല്‍ മമതാ ബാനര്‍ജി ഒരക്ഷരം പോലും അതിനെ കുറിച്ച് ഇതുവരെ പറഞ്ഞിട്ടില്ലെന്നും രാഹുല്‍ 2016 ഏപ്രില്‍ രണ്ടിന് പറഞ്ഞിരുന്നു.
പിന്നീട് അഴിമതി ഇല്ലാതാക്കുമെന്ന് പറഞ്ഞ മമത അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്ന് കുറ്റപ്പെടുത്തിയിരുന്നു. സിന്‍ഡിക്കേറ്റ് ഭരണമാണ് ബംഗാളില്‍ നടക്കുന്നതെന്നും പിന്നീട് രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതെല്ലാം ബിജെപി ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments