രാഷ്ട്രീയ ആക്ഷേപ ഹാസ്യവുമായി എല്‍.കെ.ജിയുടെ ട്രെയിലര്‍ എത്തി. തമിഴ്നാട് രാഷ്ട്രീയത്തിലെ അതികായരായ സെല്ലുര്‍ രാജ, വൈക്കോ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിങ്ങനെ നിരവധി രാഷ്ട്രീയ നേതാക്കളെ സിനിമ ആക്ഷേപഹാസ്യ രൂപത്തില്‍ വിമര്‍ശിക്കുന്നുണ്ട്. തമിഴ്നാട്ടിലെ ശ്രദ്ധേയമായ രാഷ്ട്രീയ സമരങ്ങളും സംഭവങ്ങളും പരാമര്‍ശിക്കുന്ന ട്രെയിലര്‍ കൃത്യമായ രാഷ്ട്രീയ ചോദ്യങ്ങളോടെയാണ് അവസാനിപ്പിക്കുന്നത്. പ്രിയ ആനന്ദാണ് ചിത്രത്തിലെ നായിക.ആര്.ജെ ബാലാജി നായകനായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കെ ആര് പ്രഭുവാണ്.
പുതിയ രാഷ്ട്രീയ നേതാവായ ലാല്‍ഗുഡി കറുപ്പയ്യ ഗാന്ധിയുടെ രംഗപ്രവേശത്തോെടയാണ് എല്‍.കെ.ജി കഥ തുടങ്ങുന്നത്. ജെ.കെ രിതേഷും രാഷ്ട്രീയ നേതാവായ നാഞ്ചില് സമ്പത്തുമാണ് ചിത്രത്തിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലിയോണ്‍ ജെയിംസാണ് സംഗീത സംവിധാനം. നിര്‍മ്മാണം ഇഷാരി കെ ഗണേഷ്.
സിനിമയുടെ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ തമിഴ്നാട്ടില്‍ വന്‍ പ്രതിഷേധങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ആര്.ജെ ബാലാജിയും പ്രിയ ആനന്ദും നായികാ നായകന്മാരാകുന്ന ചിത്രത്തിനെതിരെ എ.ഐ.എ.ഡി.എം.കെ രംഗത്തെത്തിയിരുന്നു.
.തമിഴ്നാട് മുന്‍ മുഖ്യമന്ത്രിമാരായിരുന്ന എം.ജിആറിനേയും ജയലളിതയെയുമാണ് പോസ്റ്ററില്‍ താരങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്. എ.ഐ.ഡി.എം.കെയുടെ കൊടിയുടെ നിറങ്ങള്‍ ചേര്‍ത്താണ് സിനിമയുടെ ടൈറ്റില്‍ തയാറാക്കിയിരിക്കുന്നത്.
Post Your Comments