ThiruvananthapuramLatest NewsKeralaCinemaNattuvarthaNewsBollywoodEntertainmentMovie Gossips

വിവാദങ്ങൾക്ക് പിന്നാലെ ‘ദി കേരളാ സ്റ്റോറി’യുടെ ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായി

തിരുവനന്തപുരം: ഉള്ളടക്കവുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടരുന്നതിനിടെ സുദീപ്തൊ സെന്‍ സംവിധാനം ചെയ്ത ദി കേരള സ്റ്റോറി സിനിമയുടെ ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായി. സണ്‍ഷൈന്‍ പിക്ചേഴ്സിന്‍റെ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്ത സിനിമയുടെ ട്രെയിലറാണ് യൂട്യൂബ് ഒഴിവാക്കിയിരിക്കുന്നത്.

കമ്മ്യൂണിറ്റി ഗൈഡ് ലൈന്‍സ് പോളിസിക്ക് എതിരായുള്ള ഉള്ളക്കമായതിനാല്‍ വീഡിയോ ഒഴിവാക്കുന്നു എന്നാണ് യൂട്യൂബ് നല്‍കുന്ന പ്രതികരണം. ഏപ്രില്‍ 27ന് റിലീസ് ചെയ്ത ട്രെയിലറിന് 16 മില്യണ്‍ വ്യൂസാണ് ഇതുവരെ യൂട്യൂബില്‍ നിന്ന് ലഭിച്ചത്.

കന്യാസ്ത്രീ മഠങ്ങളെ പീഡന കേന്ദ്രങ്ങളായി ചിത്രീകരിക്കുന്നു, കക്കുകളി നാടകത്തിന് പ്രദര്‍ശനാനുമതി നല്‍കരുത്: ക്‌ളീമിസ് ബാവ

നേരത്തെ സിനിമയുടെ ഉള്ളക്കടത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഉൾപ്പെടെയുള്ള നേതാക്കള്‍ രംഗത്തുവന്നിരുന്നു. കേരളത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രസ്‌ഥാനമായി പ്രതിഷ്ഠിക്കുകവഴി സംഘപരിവാർ പ്രൊപഗണ്ടകളെ ഏറ്റുപിടിക്കുകയാണ് ഈ സിനിമ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button