മനാമ : പ്രവാസി മലയാളി ബഹ്റൈനില്‍ മരിച്ചു. പത്തനംതിട്ട ചിറ്റാര്‍ വയ്യാറ്റുപുഴ സ്വദേശി ജോസ് മത്തായി (54)ആണ് മരിച്ചത്. ഞായറാഴ്ച മനാമയിലെ താമസസ്ഥലത്തുവെച്ച് ഇദ്ദേഹം കുഴഞ്ഞു വീണു. ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും തിങ്കളാഴ്ച രാത്രി മരിക്കുകയായിരുന്നു. സല്‍മാനിയാ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബുധനാഴ്ച നാട്ടിലേക്കയക്കും. പത്തു വര്‍ഷമായി മനാമയിലെ ഒരു ഇലക്ട്രിക്കല്‍ ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്നു ജോസ്. ഭാര്യ: ഷേര്‍ളി, മക്കള്‍-ഷിജോ, സോന
Post Your Comments