KeralaLatest News

ഗ്യാസ് ഏജന്‍സി നടത്തിപ്പുകാരിയായ യുവതിയുടെ മരണം : യുവാവ് അറസ്റ്റില്‍

ഷൊര്‍ണൂര്‍ : ഗ്യാസ് ഏജന്‍സി ഉടമയായ വനിത സംരംഭകയെ വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷനു സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാളെ ചെറുതുരുത്തി പൊലിസ് അറസ്റ്റ് ചെയ്തു. ഫിനാന്‍സ് സ്ഥാപനം നടത്തുന്ന വാണിയംകുളം പനയൂര്‍ തോട്ടിങ്ങല്‍ മണികണ്ഠനെ (45) ആണു ചെറുതുരുത്തി എസ്‌ഐ വി.പി. സിബീഷ് അറസ്റ്റ് ചെയ്തത്. പലിശയ്ക്കു പണം നല്‍കുന്ന ചിലരുടെ ഭീഷണി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മരണത്തിനു കാരണമായതായി പൊലിസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

ഷൊര്‍ണൂര്‍ എംജി റോഡ് സെല്‍വരാജ് നിവാസില്‍ കനകരാജിന്റെ ഭാര്യ സുശീലയെ (48) ആണു റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ വീട്ടില്‍ എഴുതിവച്ച കുറിപ്പിലെ വിവരങ്ങള്‍ അനുസരിച്ച് ഷൊര്‍ണൂര്‍ പൊലീസും വള്ളത്തോള്‍ നഗര്‍ പൊലീസും നടത്തിയ അന്വേഷണത്തിലാണു പലിശയിടപാടുകള്‍ കണ്ടെത്തിയത്. അമ്മയുടെ മരണത്തില്‍ ഉത്തരവാദിയായ പലിശയിടപാടുകാരനെതിരെ അന്വേഷണം ആവശ്യപ്പെട്ടു മകന്‍ വിഘ്‌നേഷ് ഷൊര്‍ണൂര്‍ ഡിവൈഎസ്പിക്കു പരാതിയും നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button