NewsEntertainment

ആര്യ-സയേഷ വിവാഹ തിയ്യതി തീരുമാനിച്ചു

വിവാഹ ആഘോഷങ്ങള്‍ മാര്‍ച്ച് ആദ്യ ആഴ്ച മുതല്‍ ആരംഭിക്കുകയും ചെയ്യും.

വിവാഹം കഴിക്കുന്നതിനു മുന്നോടിയായി ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഒരു നടനാണ് ആര്യ. എന്നാല്‍ വിവാദങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ആര്യയുടെയും തമിഴ് സിനിമാതാരം സയേഷയുടെയും വിവാഹ തിയ്യതി ഉറപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ഇരുവരും തമ്മിലുള്ള വിവാഹം മാര്‍ച്ച് 10-ന് നടക്കുന്നതായി ആര്യയുടെ ബന്ധുക്കള്‍ സ്ഥിരീകരിച്ചതാട്ടാണ് പ്രമുഖ വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. അന്നേദിവസം ഹൈദരാബാദില്‍ വച്ചാണ് വിവാഹം നടക്കുക. കൂടാതെ വിവാഹ ആഘോഷങ്ങള്‍ മാര്‍ച്ച് ആദ്യ ആഴ്ച മുതല്‍ ആരംഭിക്കുകയും ചെയ്യും.

കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഇവരുടെ വിവാഹ വാര്‍ത്തയെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. എന്നാല്‍ അന്ന് ഇതിനെ കുറിച്ച് ആര്യയോ സയേഷയോ ഇവരുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളോ പ്രതികരിച്ചിരുന്നില്ല. പക്ഷെ മാര്‍ച്ചില്‍ താര വിവാഹം നടക്കുമെന്നാണ് ഇപ്പോള്‍ ഇവരുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തു വന്ന ഗജനികാന്ത് എന്ന ചിത്രത്തില്‍ ആര്യയുടെ നായികയായിരുന്നു സയേഷ. സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ താരങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്നുള്ള വാര്‍ത്തകളും പ്രചരിച്ചിരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button