MollywoodLatest NewsKeralaCinemaNews

‘സീ യൂ സൂണി’ന്​ ശേഷം മറ്റൊരു ഫഹദ് ഫാസിൽ ചിത്രം കൂടി ഒടിടി റിലീസിനൊരുങ്ങുന്നു

സീ യൂ സൂണിനുശേഷം ഫഹദിന്റെ മറ്റൊരു ചിത്രംകൂടി ഒടിടിയില്‍ റിലീസ് ചെയ്യുകയാണ്. ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ‘ജോജി’ ഉടന്‍ ഒടിടി പ്ളാറ്റ് ഫോമില്‍ റിലീസ് ചെയ്യും.

Read Also : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട ; കോഴിക്കോട് സ്വദേശി അറസ്റ്റിൽ

മഹേഷിന്റെ പ്രതികാരം,തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്കുശേഷം ഫഹദും ദിലീഷ് പോത്തനും ഒന്നിക്കുന്ന മൂന്നാമത് സിനിമയാണ് ജോജി. വില്യം ഷെക്‌സ്‌പിയറിന്റെ മാക്ബത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് തിരക്കഥാകൃത്ത് ശ്യാം പുഷ്പകരന്‍ ജോജിയുടെ രചന നിര്‍വഹിക്കുന്നത്.

ബാബുരാജ്, ഷമ്മിതിലകന്‍ എന്നിവര്‍ക്കൊപ്പം ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നു. ഭാവന സ്റ്റുഡിയോസ് ,വര്‍ക്കിംഗ് ക്ളാസ് ഹീറോ, ഫഹദ് ഫാസിൽ ആന്‍ഡ് ഫ്രണ്ട്സ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം. ഷൈജു ഖാലിദ് ഛായാഗ്രഹണവും കിരണ്‍ദാസ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button