Latest NewsKeralaCinemaMollywoodNews

ശ്രീനിവാസനും ഹരീഷ് കണാരനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘കുരുത്തോല പെരുന്നാൾ’

ജനപ്രിയമായ  സ്റ്റേജ് ഷോകൾക്ക് വേണ്ടി തിരക്കഥകൾ രചിക്കുകയും, മിമിക്രി രംഗത്ത് മികച്ച അഭിനയം കാഴ്ച്ച വയ്ക്കുകയും ചെയ്തിട്ടുള്ള, ഡി.കെ’ ദിലീപ് സംവിധാന രംഗത്തെത്തുന്ന ആദ്യ ചിത്രമാണ്‌ ‘കുരുത്തോല പെരുന്നാൾ. ചിത്രത്തിൻ്റെ പൂജ തിങ്കളാഴ്ച്ച കൊച്ചിയിലെ അമ്മ ഓഫീസിൽ വച്ച് നടന്നു.

പ്രശസ്ത നടൻ ശ്രീനിവാസൻ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങിനു തുടക്കമിട്ടത്.
തുടർന്ന് ഇടവേള ബാബു, ജാസി ഗിഫ്റ്റ്, സജീഷ് മഞ്ചേരി (ആറാട്ട് സിനിമയുടെ നിർമ്മാതാവ് ) നിർമ്മാതാവ് സിജി വാസു മാന്നാനം, ഹരിനാരായണൻ, ദിനേശ് പണിക്കർ ,ഛായാഗ്രാഹകൻ സജിത് വിസ്ത, എന്നിവർ ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു. ശ്രീനിവാസൻ ,നെൽസൺ, ജാസി ഗിഫ്റ്റ്‌ ,ബിബിൻ ജോർജ്‌, ബിനു അടിമാലി, എന്നിവർ ഈ ചടങ്ങിൽ ആശംസകൾ നേർന്നു.

മിലാ ഗ്രോസ് എൻ്റർടൈൻമെൻ്റ് ആൻഡ് മടപ്പുര മൂവി സിൻ്റ ബാനറിൽ സിജി വാസു മാന്നാനമാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മലബാറിലെ കുടിയേറ്റ മേഖലയുടെ പശ്ചാത്തലത്തിലൂടെ ഒരു പ്രണയകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ശ്രീനിവാസനും ഹരീഷ് കണാരനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും ഏതാനും പ്രശസ്ത താരങ്ങളും അണിനിരക്കുന്നു. ഹരി നാരായണൻ്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ജാസി ഗിഫ്റ്റാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button