കൊച്ചി : ‘ഓപ്പറേഷൻ ജാവ’ എന്ന ചിത്രത്തിൻ്റെ കലാപരവും സാമ്പത്തികവുമായ മികച്ച വിജയത്തിനു ശേഷം തരുൺ മൂർത്തി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജൂൺ പതിനാറിന് കൊച്ചിയിൽ ആരംഭിക്കുന്നു. ഏറെ വിജയം നേടിയ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്നീ ചിത്രങ്ങൾക്കു ശേഷം ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽ സന്ധീപ് സേനനാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
തീരപ്രദേശത്തു താമസിക്കുന്ന ഒരു കൂട്ടം സാധാരണക്കാരുടെ ജീവിതത്തിൻ്റെ നേർക്കാഴ്ച്ചയാണ് ഈ ചിത്രം. തികച്ചും റിയലിസ്റ്റിക്കായിട്ടാണ് സംവിധായകനായ തരുൺ മൂർത്തി ഈ ചിത്രത്തെ അണിയിച്ചൊരുക്കുന്നത്. കുടുംബ പ്രേക്ഷകരുടേയും യുവത്വത്തിൻ്റേയും വികാരവിചാരങ്ങളെ സമന്വയിപ്പിച്ചു കൊണ്ട് എല്ലാ വിഭാഗം പ്രേഷകർക്കും സ്വീകാര്യമാകും വിധത്തിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഈ ചിത്രത്തിലെ അഭിനേതാക്കളിലും വലിയ പ്രത്യേകതകളുണ്ട്. ഒരു സ്ത്രീ കഥാപാത്രമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. പുതുമുഖമായ ദേവി വർമ്മമാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ലുക്മാൻ, ബിനു പപ്പു, സുധിക്കോപ്പാ, കൊച്ചിയിലെ പ്രശസ്ത ചവിട്ടുനാടകക്കാരനായ ഐ.ടി. ജോസ്, ഗോകുലൻ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. അൻവർ അലിയുടേതാണ് ഗാനങ്ങൾ. പ്രശസ്ത സംഗീതഞ്ജരായ റെക്സ് വിജയൻ്റെ പ്രധാന സഹായിയായിരുന്ന പാലി ഫ്രാൻസിസാണ് സംഗീത സംവിധായകൻ. ശരൺ വേലായുധനാണ് ഛായാഗ്രാഹകൻ. ഏറെ ശ്രദ്ധേയമായ അമ്പിളി എന്ന ചിത്രത്തിന് ഛായാ ഗ്രഹണം നിർവ്വഹിച്ചത് ശരണനാണ്.
എഡിറ്റിംഗ് -നിഷാദ് യുസഫ്,,കലാസംവിധാനം. – സാബു വിതര, കോസ്റ്റ്യം -ഡിസൈൻ – മഞ്ജുഷാ രാധാകൃഷ്ണൻ, ചമയം – മനു, നിർമ്മാണ നിർവ്വഹണം – ജിനു. പി.കെ.
Post Your Comments