ജിദ്ദ: ജോർദാൻ കിരീടാവകാശിയായ അൽ ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമൻ രാജകുമാരന്റെയും സൗദി വനിതയുടെയും വിവാഹ തീയതി പ്രഖ്യാപിച്ചു. ജൂൺ 1 ന് ഇരുവരുടെയും വിവാഹം നടക്കുമെന്നാണ് റോയൽ ഹാഷിമൈറ്റ് കോടതി അറിയിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് മാസമാണ് ജോർദാൻ കിരീടാവകാശിയും സൗദി വനിതയായ റജ്വ ഖാലിദ് ബിൻത് മുസൈദ് ബിൻത് സെയ്ഫ് ബിൻത് അബ്ദുൽ അസീസ് അൽ സെയ്ഫ് തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. ഇരുവരുടെയും വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
Read Also: മഞ്ഞു മാറ്റുന്നതിനിടെയുണ്ടായ അപകടം: ഹോളിവുഡ് നടന്‍ ജെറമി റെന്നര്‍ ഗുരുതരാവസ്ഥയില്‍
റിയാദിലെ വധുവിന്റെ വീട്ടിൽ വെച്ചാണ് വിവാഹ നിശ്ചയം നടന്നത്. അബ്ദുല്ല രണ്ടാമൻ ഇബ്നു അൽ ഹുസൈൻ രാജാവിന്റെയും മാതാവ് റാനിയ അൽ അബ്ദുല്ല രാജ്ഞിയുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. സൗദി അറേബ്യയിൽ സെക്കൻഡറി വിദ്യാഭ്യാസം നേടിയ ശേഷം ന്യൂയോർക്കിലെ സിറാക്കൂസ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് റജ്വ ഉന്നത വിദ്യാഭ്യാസം നേടിയത്.
Read Also: ശബരിമലയിലേയ്ക്ക് ഭക്തജന പ്രവാഹം, ജനുവരി 14 വരെ അയ്യനെ കാണാന്‍ എല്ലാ ദിവസവും ഒരു ലക്ഷം പേര്‍ എത്തും
Post Your Comments