
തിരുവനന്തപുരം: അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനിയും അപേക്ഷിക്കാമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു. വോട്ടര്‍പട്ടികയും വിശദാംശങ്ങളും www.ceo.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്ന് ലഭിക്കുന്നതാണ്. വോട്ടര്‍മാരുടെ സഹായത്തിന് ജില്ലാതലത്തില്‍ 1950 എന്ന ടോള്‍ ഫ്രീ നമ്പരും സി.ഇ.ഒ ഓഫീസില്‍ 18004251965 എന്ന ടോള്‍ ഫ്രീ നമ്പരും പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം ഇന്നലെ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക പ്രകാരം സംസ്ഥാനത്ത് 2,54,08,711 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 1,31,11,189 പേര്‍ വനിതകളും 1,22,97,403 പേര്‍ പുരുഷന്‍മാരുമാണ്. 1.37 ശതമാനം വോട്ടര്‍മാരാണ് സംസ്ഥാനത്ത് വര്‍ധിച്ചത്.
Post Your Comments