Latest NewsNewsIndia

ലോക്സഭ ഇലക്ഷൻ: ഇക്കുറി 96.88 കോടി വോട്ടർമാർ, കന്നിവോട്ട് 2.63 കോടി

18-നും 29-നും ഇടയിൽ പ്രായമുള്ള 2 കോടി പൗരന്മാരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്

ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനായി രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ ലിസ്റ്റ് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇത്തവണ 96.88 കോടി വോട്ടർമാരാണ് രാജ്യത്തുള്ളത്. മുഴുവൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കണക്കുകളാണ് ഇവ. ഇതുവരെയുള്ള റിപ്പോർട്ടുകളിൽ ഏറ്റവും അധികം വോട്ടർമാരുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത് ഇത്തവണയാണ്. 18-നും 29-നും ഇടയിൽ പ്രായമുള്ള 2 കോടി പൗരന്മാരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

2019-ലെ വോട്ടർമാരുടെ എണ്ണത്തിൽ നിന്ന് ഇത്തവണ 6 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അന്ന് 89.6 കോടി വോട്ടർമാരായിരുന്നു ഉള്ളത്. ഇത്തവണ 7.28 കോടി വോട്ടർമാരാണ് അധികമുള്ളത്. ഇതിൽ 2.63 കോടി ആളുകൾ കന്നി വോട്ടർമാരാണ്. വോട്ടർ പട്ടികയിൽ സ്ത്രീകളുടെ എണ്ണവും ക്രമാതീതമായി ഉയർന്നിട്ടുണ്ട്. 47.15 കോടി സ്ത്രീ വോട്ടർമാരാണ് ഉള്ളത്. അതേസമയം, പുരുഷ വോട്ടർമാർ 48.91 കോടി പേരാണ്. 80,000 വോട്ടർമാരാണ് ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. 80 വയസ്സ് കഴിഞ്ഞ 1.85 കോടി വോട്ടർമാരാണ് പട്ടികയിൽ ഉള്ളത്.

Also Read: മത്സ്യത്തൊഴിലാളികളുടെ വലയിൽ കുരുങ്ങി ശിവലിംഗം, വിഗ്രഹത്തിനുള്ളിൽ നാഗദൈവങ്ങളും

shortlink

Related Articles

Post Your Comments

Related Articles


Back to top button