തിരുവനന്തപുരം: തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടിക പുതുക്കൽ അപേക്ഷകൾ ക്രമാതീതമായി വർദ്ധിച്ചതിനെതിരെ കെപിസിസി രംഗത്ത്. വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള അപേക്ഷകളുടെ എണ്ണം വർദ്ധിക്കുന്നതിന് കാരണം കണ്ടെത്താൻ പരിശോധന നടത്തണമെന്നാണ് കെപിസിസിയുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് കെപിസിസി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. അപേക്ഷകളുടെ എണ്ണം വർദ്ധിക്കുന്നതിന്റെ കാരണം കണ്ടെത്താൻ, ഉന്നത ഉദ്യോഗസ്ഥനെ കൊണ്ട് പരിശോധന നടത്തണമെന്നും ഈ വിഷയം ചർച്ച ചെയ്യാൻ സർവകക്ഷിയോഗം വിളിക്കണമെന്നുമാണ് കെപിസിസി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച വിഷയത്തിൽ കെപിസിസി തിരഞ്ഞെടുപ്പ് നിരീക്ഷണ സമിതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി.
2023 ഒക്ടോബർ 16-നാണ് തദ്ദേശസ്ഥാപനങ്ങളിലെ വോട്ടർ പട്ടിക പുതുക്കിയത്. എന്നാൽ, അതിനുശേഷമുള്ള ഉപതിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക പുതുക്കുന്നതിലാണ് കൂടുതൽ അപേക്ഷകൾ വന്നിട്ടുള്ളത്. തിരുവനന്തപുരം നഗരസഭയിലെ വെള്ളാർ വാർഡിൽ ഏകദേശം 620 ഓളം അപേക്ഷകൾ ഇത്തരത്തിൽ പുതുതായി വന്നിട്ടുണ്ടെന്ന് കെപിസിസി വ്യക്തമാക്കി. മറ്റ് വാർഡുകളിലും ഇത്തരത്തിൽ അപേക്ഷകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. അതിനാൽ, വിഷയം തിരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവത്തിൽ എടുക്കുകയും, കൃത്യമായി പരിശോധിച്ച് യഥാർത്ഥ അപേക്ഷകൾ മാത്രം സ്വീകരിക്കാൻ അടിയന്തര നടപടി സ്വീകരിക്കാനും തയ്യാറാകണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിൽ വ്യക്തമാക്കി.
Post Your Comments