സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കാൻ ഇനി ശേഷിക്കുന്നത് ദിവസങ്ങൾ മാത്രം. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പൗരന്മാർക്ക് വോട്ടർ പട്ടിക പുതുക്കാനുള്ള അവസരം നൽകിയിരിക്കുന്നത്. അതിനാൽ, ഡിസംബർ 9 വരെയാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ കഴിയുക. പുതുതായി അപേക്ഷ നൽകുന്നതിനോടൊപ്പം, ഇലക്ഷൻ തിരിച്ചറിയൽ കാർഡിലെ തെറ്റുകൾ തിരുത്താനും, പോളിംഗ് സ്റ്റേഷനുകൾ മാറ്റാനും ഈ സമയപരിധിക്കുള്ളിൽ കഴിയുന്നതാണ്.
മൊബൈൽ ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും പൗരന്മാർക്ക് വേഗത്തിലും എളുപ്പത്തിലും അപേക്ഷ നൽകാൻ കഴിയുന്നതാണ്. https://voters.eci.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരമാണ് അപേക്ഷ നൽകേണ്ടത്. കൂടാതെ, Voter Helpline എന്ന ആപ്പ് മുഖാന്തരവും അപേക്ഷ സമർപ്പിക്കാനാകും.
ആവശ്യമായ രേഖകൾ
1.പാസ്പോർട്ട് സൈസ് ഫോട്ടോ
2.വയസ്സ് തെളിയിക്കുന്നതിനായി താഴെപ്പറയുന്ന ഏതെങ്കിലും ഒരു ഡോക്യുമെന്റ്
ജനന സർട്ടിഫിക്കറ്റ്
അപ്ഡേറ്റ് ചെയ്ത ആധാർ
പാൻ കാർഡ്
ഡ്രൈവിംഗ് ലൈസൻസ്
എസ്എസ്എൽസി സർട്ടിഫിക്കറ്റ്
പാസ്പോർട്ട്
3. അഡ്രസ്സ് തെളിയിക്കുന്നതിനായി താഴെപ്പറയുന്ന ഏതെങ്കിലും ഒരു ഡോക്യുമെന്റ്
ആധാർ കാർഡ്
പാസ്പോർട്ട്
വാട്ടർ ബിൽ
ഇലക്ട്രിസിറ്റി ബിൽ
അഡ്രസ്സ് പ്രിന്റ് ചെയ്ത ബാങ്ക് പാസ്ബുക്ക്
Also Read: തായ്ലാൻഡിന്റെ രാത്രികാല ഭംഗി ഇനി കൂടുതൽ ആസ്വദിക്കാം, വിനോദ വേദികളുടെ പ്രവർത്തന സമയം നീട്ടാൻ സാധ്യത
Post Your Comments