
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ പ്രചാരണ ചൂടിലാണ് മുഴുവൻ രാഷ്ട്രീയ പാർട്ടികളും. ഇത്തവണ 543 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായാണ് നടക്കുക. തിരഞ്ഞെടുപ്പ് തീയതി ഔദ്യോഗികമായി പുറത്തുവന്നതോടെ രാജ്യത്തെ പൗരൻ എന്ന നിലയിൽ നിങ്ങളുടെ പേരും തിരഞ്ഞെടുപ്പ് മണ്ഡലവും ഓൺലൈനായി പരിശോധിക്കാവുന്നതാണ്. തിരിച്ചറിയൽ കാർഡ് ലഭിച്ചവർക്കാണ് പരിശോധിക്കാൻ കഴിയുക.
വോട്ടർ പട്ടികയിലെ പേര് ഓൺലൈനായി പരിശോധിക്കുന്ന വിധം
- നാഷണൽ വോട്ടേഴ്സ് സർവീസ് പോർട്ടൽ എന്ന ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക
- പ്രധാന പേജിൽ കാണുന്ന ‘തിരഞ്ഞെടുപ്പ് റോൾ’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
- പുതുതായി തുറന്നുവരുന്ന പേജിൽ പേര്, പിതാവിന്റെ പേര്, വയസ്, ജനനത്തീയതി, ലിംഗഭേദം, സംസ്ഥാനം, ജില്ല എന്നിവ രേഖപ്പെടുത്തുക.
- EPIC നമ്പർ ഉപയോഗിച്ച് തിരയാൻ കഴിയുന്ന മറ്റൊരു ഓപ്ഷനും കാണാവുന്നതാണ്.
- EPIC നമ്പറും സംസ്ഥാനവും നൽകുക.
- വിവരങ്ങൾ നൽകിയ ശേഷം ക്യാപ്ച കോഡ് കൃത്യമായി രേഖപ്പെടുത്തുക.
- മുഴുവൻ ഘട്ടങ്ങളും പൂർത്തിയാക്കി കഴിഞ്ഞാൽ, വെബ് പേജിൽ വോട്ടർ രജിസ്ട്രേഷന്റെ
വിശദാംശങ്ങൾ കാണിക്കുന്നതാണ്.
Post Your Comments