കൊച്ചി: ശ്വാസംമുട്ടലിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ശ്രീനിവാസന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് റിപ്പോര്‍ട്ട്. നടനെ രണ്ടു ദിവസത്തിനകം റൂമിലേക്ക് മാറ്റുമെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. ഡോക്ടര്‍മാരുടെ സംഘം കൂടുതല്‍ വിശദമായ പരിശോധനകള്‍ നടത്തുകയാണ്. ഇതിന്റെ റിപ്പോര്‍ട്ടുകള്‍ കൂടി ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാകുകയുള്ളൂ.
നിലവില്‍ ഐസിയുവില്‍ കഴിയുകയാണ് നടന്‍. ശ്രീനിവാസന്റെ ആരോഗ്യ നില സാധാരണ നിലയിലേക്ക് എത്തി. ആരോഗ്യനിലയില്‍ പുരോഗതി കണ്ടതോടെ വ്യാഴാഴ്ച വെന്റിലേറ്ററില്‍ നിന്നു മാറ്റിയിരുന്നു. ഇന്നലെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം.
ബുധനാഴ്ച രാവിലെ പുതിയ ചിത്രത്തിന്റെ ഡബ്ബിങ് ജോലിക്കായി എറണാകുളത്തെ സ്റ്റുഡിയോയിലെത്തിയ താരത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടുത്ത ബന്ധുക്കളാണ് താരത്തിന1പ്പം ആശുപത്രിയില്‍ കൂട്ടായി ഉള്ളത്.
Post Your Comments