കരിയറില്‍ മറ്റൊരു പൊന്‍തൂവല്‍ നേട്ടവുമായി ഇന്ത്യയുടെ വനിതാക്രിക്കറ്റ് ക്യാപ്റ്റന്‍ മിതാലി രാജ്. ഇന്ന് ന്യൂസിലാന്റിനെതിരെ ടോസിനായി ഗ്രൗണ്ടിലിറങ്ങിയതോടെ 200 ഏകദിന ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കുന്ന ആദ്യ വനിതയായി മിതാലി മാറി. ന്യുസിലാന്‍ഡിനെതിരെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യന്‍ചുണക്കുട്ടികള്‍ നേരത്തെ പരമ്പര ഉറപ്പിച്ചിരുന്നു. പക്ഷെ, മൂന്നാം ഏകദിനത്തില്‍ വിജയം കിവികള്‍ക്ക് ഒപ്പമായിരുന്നു. എട്ട് വിക്കറ്റിന് ന്യൂസിലാന്റ് ഇന്ത്യയെ പരാജയപ്പെടുത്തി.
Congratulations on No.200 Skipper – @M_Raj03 #TeamIndia ?? pic.twitter.com/oxCWRp4qGO
— BCCI Women (@BCCIWomen) February 1, 2019
1999ല്‍ ഐര്‍ലാന്റിനെതിരെയാണ് മിതാലി തന്റെ കരിയര്‍ ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ തന്നെ 114 റണ്‍സെടുത്ത് പുറത്താകാതെ നിന്ന് 161 റണ്‍സിന്റെ വിജയം ഇന്ത്യക്ക് സമ്മാനിക്കാന്‍ മിതാലിക്കായി.തന്റെ 192ആം ഏകദിനത്തില്‍ മുന്‍ ഇംഗ്ലണ്ട് നായിക കെ. എഡ്വാര്‍ഡ്‌സിനെ മറികടന്ന് ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന വനിത എന്ന നേട്ടം മിതാലി നേരത്തെ സ്വന്തമാക്കിയിരുന്നു.അടുത്തിടെ സമാപിച്ച വനിതാ ടി20 ലോകകപ്പിനിടെ പരിശീലകനുമായി ഉണ്ടായ വിവാദത്തെ തുടര്‍ന്ന് മിതാലി കരിയര്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങിയിരുന്നു.
പിന്നീട് പരിശീലകനെ മാറ്റിയതോടെയാണ് വിവാദം അവസാനിച്ചത്. വിവാദത്തിനുശേഷം നടന്ന ആദ്യ പരമ്പരയില്‍ ന്യൂസിലന്‍ഡിനെതിരെ മികച്ച കളിയാണ് ഇന്ത്യ കാഴ്ചവെച്ചത്.ഇതു കൂടാതെ നിരവധി റെക്കോര്‍ഡുകളും മിതാലിയുടെ പേരിലുണ്ട്. ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സ്, ഏറ്റവും കൂടുതല്‍ തവണ നായികയായി ടീമിനെ നയിച്ച താരം, ഏറ്റവും കൂടുതല്‍ 50+ സ്‌കോറുകള്‍ തുടങ്ങി നിരവധി റെക്കോര്‍ഡുകള്‍ മിതാലിയുടെ പേരിലുണ്ട്.
Post Your Comments