പ്രയാഗ് : കുംഭമേളയിലെ സംഗം സംവാദില്‍ പങ്കെടുത്ത് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്. പ്രയാഗ്രാജില് കുംഭമേളയുടെ ഭാഗമായി വ്യാഴാഴ്ച നടന്ന സംഗം സംവാദില്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് അധ്യക്ഷനായി. സമൂഹത്തെ ശരിയായ ദിശയില്‍ നയിക്കുന്നതിനുള്ള വേദികളാണ് കുംഭമേളകളോടനുബന്ധിച്ചുള്ള ധര്മസംവാദങ്ങളെന്ന് കുമ്മനം പറഞ്ഞു.
പരമാര്ഥനികേതനില് നടന്ന ചടങ്ങില്‍ ബാബാ രാംദേവ്, സ്വാമി ചിദാനന്ദ സരസ്വതി, അലഹാബാദ് മ്യൂസിയം ഡയറക്ടര്‍ സുനില്‍ ഗുപ്ത എന്നിവര്‍ പ്രസംഗിച്ചു. ഇന്ത്യ തിങ്ക് കൗണ്‍സിലാണ് സംവാദം സംഘടിപ്പിച്ചത്. കുംഭമേളയില്‍ തുടങ്ങിയ ജടായുപാറ കോദണ്ഡരാമ ക്ഷേത്രട്രസ്റ്റിന്റെ സ്റ്റാളും അലഹാബാദ് മ്യൂസിയം പവിലിയനും കുമ്മനം ഉദ്ഘാടനംചെയ്തു.
Post Your Comments