Education & Career

അധ്യാപക ഒഴിവ്

വിവിധ ജില്ലകളിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ ഹയർ സെക്കന്ററി സ്‌കൂൾ ടീച്ചർ, ഹൈസ്‌ക്കൂൾ അസിസ്റ്റന്റ്, എൽ.പി/യു.പി. അസിസ്റ്റന്റ് തസ്തികകളിലേയ്ക്കും, 2019-20 അദ്ധ്യയന വർഷം താല്ക്കാലികമായി ഉണ്ടായേക്കാവുന്ന അദ്ധ്യാപക തസ്തികകളിലേയ്ക്കും കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് (പി.എസ്.സി നിയമനത്തിനായി നിഷ്‌കർഷിക്കുന്ന യോഗ്യതകൾ) അപേക്ഷകൾ ക്ഷണിച്ചു. സ്‌കൂളുകൾ സ്ഥിതിചെയ്യുന്ന സ്ഥലത്തെ ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസർ/ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസർ എന്നിവർക്കാണ് അപേക്ഷ നൽകേണ്ടത്. റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ സ്‌കൂളുകളിൽ താമസിച്ച് പഠിപ്പിക്കണം. കരാർ കാലാവധിയിൽ യോഗ്യതാ പ്രമാണങ്ങളുടെ അസ്സൽ, ബന്ധപ്പെട്ട ഓഫീസിൽ സമർപ്പിക്കണം. കരാർ കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് അവ തിരികെ നൽകും.

അപേക്ഷകൾ മാർച്ച് 15 വരെ സ്വീകരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിബന്ധനകൾക്കു വിധേയമായി 2020 മാർച്ച് 31 വരെയാണ് കരാർ നിയമനം. കരാർ കാലാവധിക്കുള്ളിൽ ബന്ധപ്പെട്ട വകുപ്പുകളിൽ (പൊതുവിദ്യാഭ്യാസ വകുപ്പ്/ഹയർ സെക്കന്ററി വകുപ്പ്) നിന്നും സ്ഥിരാദ്ധ്യാപകരെ നിയമിക്കുമ്പോൾ കരാർ റദ്ദാവും. നിയമനം ലഭിച്ച സ്‌കൂളുകളിൽ നിന്ന് മറ്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലേക്ക് സ്ഥലംമാറ്റം ലഭിക്കില്ല. ഹയർസെക്കന്ററി സ്‌കൂൾ ടീച്ചറിന് 34,605 രൂപയും, ഹൈസ്‌ക്കൂൾ അസിസ്റ്റന്റിന് 31,290 രൂപയും, പി.ഡി. ടീച്ചറിന് 27,010 രൂപയും പ്രതിമാസ വേതനം ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button