NewsIndia

143 കോടി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്‌തെന്ന കേന്ദ്രബജറ്റ് വാദം തെറ്റെന്ന് രേഖകള്‍

 

ന്യൂഡല്‍ഹി: യൂണിയന്‍ ബജറ്റില്‍ പീയൂഷ് ഗോയല്‍ ഉന്നയിച്ച വാദങ്ങള്‍ പൊളിയുന്നു. 143 കോടി എല്‍.ഇ.ഡി ബള്‍ബുകള്‍ രാജ്യത്ത് വിതരണം ചെയ്തുവെന്നാണ് മന്ത്രി ബജറ്റ് അവതരണത്തിനിടെ ഉന്നയിച്ച അവകാശവാദം. എന്നാല്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന ബള്‍ബുകളുടെ വിവരം സൂചിപ്പിക്കുന്ന ഉജാല ഡാഷ് ബോര്‍ഡില്‍ കാണിക്കുന്ന ഔദ്യോഗിക കണക്കുകള്‍ ഇതിന് വിരുദ്ധമായ കണക്കുകളാണ് നല്‍കുന്നത്. ഇതു പ്രകാരം വെറും 32 കോടി 38 ലക്ഷത്തി നാല്‍പ്പത്തയ്യായിരത്തി നൂറ്റിനാല് ബള്‍ബുകള്‍ മാത്രമാണ് വിതരണം ചെയ്തിട്ടുള്ളത്. ബജറ്റ് അവതരണത്തിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിച്ച് സോഷ്യല്‍ മീഡിയയും രംഗത്ത് വന്നിട്ടുണ്ട്.

ഫെബ്രുവരി ഒന്നിന് ഉച്ചക്ക് 2 മണിക്ക് രേഖപ്പെടുത്തിയ കണക്ക് പ്രകാരം 323345104 ബള്‍ബുകളാണ് വിതരണം ചെയ്തത്. ഇതില്‍ ഒരു കോടിയിലേറെ ബള്‍ബുകള്‍ വിതരണം ചെയ്തിരിക്കുന്നത് കേരളത്തിലാണ്. പിയൂഷ് ഗോയല്‍ ബജറ്റ് അവതരണത്തിനിടെ പറഞ്ഞ കണക്കുകള്‍ പ്രകാരം 143 കോടി ബള്‍ബുകള്‍ വിതരണം ചെയ്തിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് ഔദ്യോഗിക രേഖയില്‍ അത് അടയാളപ്പെടുത്തിയില്ലെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്.

2 ഹെക്ടര്‍ ഭൂമിയുള്ള കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന പ്രകാരം 6000 രൂപ വര്‍ഷം അക്കൗണ്ടില്‍ ലഭിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിനെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തട്ടിപ്പാണിതെന്നാണ് പ്രധാന ആരോപണം. നിലവില്‍ ഒഡിഷയിലും, തെലുങ്കാനയിലും ഇതിലും മികച്ച കാര്‍ഷിക പദ്ധതികള്‍ നിലവിലുണ്ട്. ഒഡിഷയിലേ കൈല പദ്ധതിയില്‍ ഒരു കുടുംബത്തിന് 5 സീസണുകളില്‍ ആയി 25000 രൂപയാണ് നല്‍കി വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button