തിരുവനന്തപുരം•തലസ്ഥാന നഗരത്തെ തികച്ചും അവഗണിച്ച ഒരു ബജറ്റാണ് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് വി.എസ്.ശിവകുമാര്‍ എംഎല്‍എ. തീരദേശം ഉള്‍പ്പെടെയുള്ള മേഖലകളില്‍ കുടിവെള്ളം, സ്വീവറേജ് സംവിധാനം എന്നിവ ഏര്‍പ്പെടുത്തുന്നതിനോ, അടിസ്ഥാന സൌകര്യ വികസനത്തിനോ തുക വകയിരുത്തിയിട്ടില്ല.
റിംഗ് റോഡ് ഉള്‍പ്പെടെ കഴിഞ്ഞ ബജറ്റില്‍ ഉള്‍പ്പെടുത്തിയ പല പദ്ധതികളും പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുകയാണ്. ആറ്റുകാല്‍ ടൌണ്‍ഷിപ്പ് പദ്ധതിയ്ക്കായി ബജറ്റില്‍ തുക അനുവദിച്ചിട്ടില്ല. കഴിഞ്ഞ ബജറ്റില്‍ മല്‍സ്യമേഖലയ്ക്കായി 2000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ഒരു രൂപ പോലും ചെലവഴിച്ചില്ല. ഇപ്രാവശ്യം ആയിരം കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ആരോഗ്യരംഗത്ത് ലക്ഷക്കണക്കിന് രോഗികള്‍ക്ക് ആശ്വാസമായിരുന്ന കാരുണ്യ പദ്ധതി ഉള്‍പ്പെടെയുള്ള സൌജന്യ ചികില്‍സാ പദ്ധതി നിര്‍ത്തലാക്കിയത് പ്രതിഷേധാര്‍ഹമാണ്. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് യു.ഡി.എഫ്. സര്‍ക്കാര്‍ തുടക്കംകുറിച്ച വയനാട് മെഡിക്കല്‍ കോളേജ് നിര്‍ത്തലാക്കിയെന്ന പ്രഖ്യാപനവും, കേന്ദ്ര സര്‍ക്കാരിന്റെയും മെഡിക്കല്‍ കൌണ്‍സിലിന്റെയും അംഗീകാരം ലഭിച്ച തിരുവനന്തപുരത്തെ പുതിയ മെഡിക്കല്‍ കോളേജിനെക്കുറിച്ച് ബജറ്റില്‍ പരാമര്‍ശിക്കാത്തതും പ്രതിഷേധാര്‍ഹമാണെന്നും ശിവകുമാര്‍ പറഞ്ഞു.
Post Your Comments