തിരുവനന്തപുരം: ഏറ്റവും കൂടുതല്‍ പ്രളയക്കെടുതികള്‍ നേരിട്ട ജില്ലകളിലൊന്നായ ഇടുക്കിയെ കേരള ബജറ്റില്‍ അവഗണിച്ചുവെന്ന ആക്ഷേപത്തിന് മറുപടിയുമായി ധനകാര്യ മന്ത്രി തോമസ് ഐസക്. ഇടുക്കിക്ക് 5000 കോടിയുടെ പ്രത്യേക പാക്കേജ് അനുവദിച്ചതായി അദ്ദേഹം പറഞ്ഞു. പദ്ധതി മൂന്നു വര്‍ഷം കൊണ്ട് നടപ്പാക്കുമെന്നും നിയമസഭയില്‍ ബജറ്റ് പൊതു ചര്‍ച്ചയ്ക്കിടെ മന്ത്രി വ്യക്തമാക്കി.
പ്രളയ സെസ് ഉടന്‍ ഇല്ലെന്നും ധനമന്ത്രി ഡോ തോമസ് ഐസക്ക് അറിയിച്ചു. വിജ്ഞാപനം നിലവില്‍ വരുന്ന തീയതി മുതലേ സെസ് നിലവില്‍ വരികയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ മുതലായിരുന്നു പ്രളയസെസ് നടപ്പാക്കേണ്ടിയിരുന്നത്. ജൂലൈ മുതല്‍ പ്രളയ സെസ് നടപ്പിലാക്കി തുടങ്ങുമെന്നാണ് കണക്കാക്കപ്പെടുന്നത്.
Post Your Comments