KeralaLatest News

ബജറ്റ് സർക്കാർ കാഴ്ചപ്പാടിനെ മുന്നോട്ടുകൊണ്ടുപോവാനുള്ള ശ്രമം: മന്ത്രി തോമസ് ഐസക്

സംസ്ഥാന ബജറ്റിനെക്കുറിച്ച് ചർച്ച സംഘടിപ്പിച്ചു

തിരുവനന്തപുരം : സംസ്ഥാനസർക്കാരിന്റെ പുതിയ ബജറ്റ് ഈ സർക്കാർ അധികാരമേറ്റപ്പോൾ അവതരിപ്പിച്ച കാഴ്ചപ്പാടിനെ മുന്നോട്ടുകൊണ്ടുപോവാനുള്ള ശ്രമമാണെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ 2019-20ലെ സംസ്ഥാന ബജറ്റിനെക്കുറിച്ച് സംഘടിപ്പിച്ച ചർച്ചയിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു മന്ത്രി. കേരളത്തിന്റെ അടിസ്ഥാനസൗകര്യവികസനത്തിന് ഭീമമായ നിക്ഷേപം ആവശ്യമാണ്. അതിന് ബജറ്റിനു പുറത്തുനിന്ന് വിഭവസമാഹരണം നടത്തേണ്ടിവരും. ആ ലക്ഷ്യം നിറവേറ്റാനാണ് കിഫ്ബി രൂപീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

അപ്പോളോ ഡിമോറ ഹോട്ടലിൽ നടത്തിയ ചർച്ചയിൽ ആസൂത്രണ ബോർഡംഗങ്ങളായ ഡോ.കെ.എൻ.ഹരിലാൽ, ഡോ.കെ.രവിരാമൻ, ആസൂത്രണ ബോർഡ് മുൻ അംഗങ്ങളായ സി.പി.ജോൺ, വിജയരാഘവൻ, സാമ്പത്തികവിദഗ്ധരായ ഡോ.എം.എ.ഉമ്മൻ, പ്രൊഫ.കെ.എൻ.ഗംഗാധരൻ, ഡോ.മേരി ജോർജ് തുടങ്ങിയവർ സംസാരിച്ചു. സാമ്പത്തികശാസ്ത്ര വിദ്യാർഥികളും പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button