Latest NewsKerala

കേരളാ ലോട്ടറി; ചെന്നിത്തലയ്ക്ക് നന്ദി പറഞ്ഞ് ധനമന്ത്രി

തിരുവനന്തപുരം: 2019-20 വർഷത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ചു. ലോട്ടറികളുടെ നികുതി നിരക്ക് ഏകീകരിക്കുന്നതിനെതിരെ കോൺഗ്രസ് മന്ത്രിമാരുടെ പിന്തുണ ഉറപ്പാക്കിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി നന്ദി പറഞ്ഞു. നിലവിൽ സംസ്ഥാനങ്ങൾ നേരിട്ട് നടത്തുന്ന ലോട്ടറിക്ക് 12 ശതമാനവും സ്വകാര്യലോട്ടറികൾക്ക് 28 ശതമാനവുമാണ് ജിഎസ്ടി നിരക്ക്.

സംസ്ഥാനം നേരിട്ട് നടത്തുന്ന ലോട്ടറിക്കും 28 ശതമാനം ജിഎസ്ടി ഏർപ്പെടുത്തി കേരളത്തെ വെട്ടിലാക്കാനായിരുന്നു കേന്ദ്രസർക്കാർ നീക്കം. ഇതിനെ കേരളം ജിഎസ്ടി കൗൺസിൽ യോഗത്തിൽ ശക്തമായി സർക്കാർ എതി‍ർത്തിരുന്നു. അന്ന് കേരളത്തിന് പിന്തുണയുമായി കോൺഗ്രസ് ഭരിക്കുന്ന ഒൻപത് സംസ്ഥാനങ്ങളും മറ്റ് ബിജെപി ഇതര സംസ്ഥാനങ്ങളുമാണ് എത്തിയത്. ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങൾ അന്ന് വിട്ടുനിന്നു. ഇതോടെ കേരളത്തിന് കാര്യങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു ധനമന്ത്രി പ്രതിപക്ഷ നേതാവിന് നന്ദി അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button