KeralaLatest News

ബജറ്റിൽ വില കൂടുന്നവ ഇവയൊക്കെ

തിരുവനന്തപുരം : 2019-20 വർഷത്തെ കേരളാ ബജറ്റിൽ വില കൂടുന്നവ വസ്തുക്കൾ ഏതെല്ലാമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. ആഡംബര ഉൽപന്നങ്ങൾക്ക് രണ്ടുവർഷത്തേക്ക് പ്രളയ സെസ് വർധിപ്പിച്ചതോടെയാണ് സാധനങ്ങൾക്ക് വില കൂട്ടിയത്.

പ്ലൈവുഡ്,പെയിന്റ് ,സിമന്റ് ,മാർബിൾ,ഗ്രാനേറ്റ്, ടൈൽസ്, ടൂത്ത് പേസ്റ്റ് , സോപ്പ് , പാക്കറ്റ് ഫുഡുകൾ, ചോക്ലേറ്റ്, ശീതള പാനീയം, സ്വർണം , കാർ ,ഇരുചക്ര വാഹനം, മൊബൈൽ ഫോൺ ,ഫ്രിഡ്ജ് ,എസി,ഫാൻ ,കംപ്യൂട്ടർ, ക്യാമറ, സിനിമ ടിക്കറ്റ്, ബ്രാൻഡഡ് വസ്ത്രങ്ങൾ,പാൻ മസാല,ബയോഡീസൽ എന്നിവയ്ക്ക് വില വർധിപ്പിച്ചു . ബിയർ വൈൻ എന്നിവയ്ക്ക് രണ്ടു ശതമാനം നികുതി വർധിപ്പിച്ചിട്ടുണ്ട്. ഭൂരിഭാഗം ഉല്പന്നങ്ങൾക്കും വില വർധിച്ച സാഹചര്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button