മുംബൈ: പ്രശസ്ത ടെലിവിഷൻ താരം രാഹുല്‍ ദീക്ഷിത് (28) ജീവനൊടുക്കി. മുംബൈയിലെ ഒഷിവാരയില്‍ സ്വവസതിയില്‍ സീലിംഗ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. ജയ്പുര്‍ സ്വദേശിയായ രാഹുല്‍ അഭിനയ മോഹവുമായാണ് മുംബൈയില്‍ എത്തിയത്.
ജീവനൊടുക്കാനുള്ള കാരണം സംബന്ധിച്ച് വിവരമില്ല. മുംബൈ പോലീസ് കേസെടുത്തു. കഴിഞ്ഞ രാത്രിയില്‍ സുഹൃത്തുക്കളുമൊത്ത് പാര്‍ട്ടിയില്‍ സംബന്ധിച്ചതിന്റെ ചിത്രങ്ങള്‍ ഫേസബുക്കില്‍ രാഹുല്‍ പോസ്റ്റ് ചെയ്തിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments