തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് (സെറ്റ്) ഫെബ്രുവരി ഒന്ന് മുതല്‍ 15 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ശേഷം പ്രിന്റ്ഔട്ട് തിരുവനന്തപുരം എല്‍.ബി.എസ്. സെന്ററില്‍ തപാലിലോ നേരിട്ടോ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി ഹാജരാക്കേണ്ടതില്ല. വിശദവിവരങ്ങള്‍ www.lbscetnre.kerala.gov.in ല്‍ ലഭിക്കും.
Post Your Comments