KeralaNews

നീലേശ്വരം നഗരസഭയില്‍ പ്ലാസ്റ്റിക് മാലിന്യം റോഡ് നിര്‍മാണത്തിന്

 

നീലേശ്വരം: പ്ലാസ്റ്റിക് മാലിന്യത്തില്‍നിന്നു പൊടിച്ചെടുത്ത പ്ലാസ്റ്റിക് റോഡ് നിര്‍മാണത്തിന് നല്‍കി നീലേശ്വരം നഗരസഭ. നഗരസഭയുടെ ചിറപ്പുറം മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍നിന്നും സംസ്‌കരിച്ചെടുത്ത 11 ക്വിന്റല്‍ ഷ്രെഡ്ഡഡ് പ്ലാസ്റ്റിക് ഉല്‍പ്പന്നം ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി. നഗരസഭയിലെ 32 വാര്‍ഡുകളിലെ വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ഹരിത കര്‍മസേനാംഗങ്ങള്‍ ശേഖരിച്ച കഴുകി വൃത്തിയാക്കി ഉണക്കിയെടുത്ത പ്ലാസ്റ്റിക്, പ്ലാന്റിലെ ഷ്രെഡ്ഡിങ് യൂണിറ്റില്‍ പൊടിച്ചെടുത്ത് സംഭരിക്കുകയായിരുന്നു.

ഇങ്ങനെ പൊടിച്ച ഷ്രെഡ്ഡഡ് പ്ലാസ്റ്റിക് ഉല്‍പ്പന്നം ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. ഇത്തരത്തില്‍ പൊടിച്ചെടുത്ത പ്ലാസ്റ്റിക് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ റോഡ് നിര്‍മാണത്തിന് ഉപയോഗിക്കാനാണ് കൈമാറ്റം നടന്നത്. വര്‍ഷങ്ങളായി അടഞ്ഞുകിടന്നിരുന്ന ചിറപ്പുറത്തെ മാലിന്യ സംസ്‌കരണ കേന്ദ്രം കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് പ്രവര്‍ത്തനം പുനരാരംഭിച്ചത്. ആധുനിക സംവിധാനത്തില്‍ ഇവിടെ തുടങ്ങിയ സംവിധാനത്തില്‍നിന്നും സംസ്‌കരിച്ചെടുത്ത ഷ്രെഡ്ഡഡ് പ്ലാസ്റ്റിക് ഉല്‍പ്പന്നത്തിന്റെ ആദ്യ ലോഡാണ് ഇപ്പോള്‍ കയറ്റി അയച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button