ന്യൂഡല്‍ഹി: ഐസിഐസിഐ ബാങ്ക്് മുന്‍ എംഡി ചന്ദ കോച്ചാറിനെ ഔദ്യോഗികമായി പുറത്താക്കിയതാണെന്ന വെളിപ്പെടുത്തലുമായി അധികൃതര്‍. ബാങ്കിന്റെ പെരുമാറ്റച്ചട്ടങ്ങളും ആഭ്യന്തര നയങ്ങളും ലംഘിച്ചതായി കാണ്ടെത്തിയായിരുന്നു ബാങ്കിന്റെ നടപടി. എന്നാല്‍ തന്നെ ബാങ്ക് പുറത്താക്കിയ സംഭവം ഞെട്ടിച്ചുവെന്ന് ചന്ദാ കോച്ചാര്‍ പറഞ്ഞു.
ഐസിഐസി ബാങ്കില്‍ നിന്ന് ചന്ദ കോച്ചാര്‍ രാജിവച്ചെന്നായിരുന്നു നേരത്തേ വാര്‍ത്തകള്‍ പുറത്തു വന്നത്. എന്നാല്‍ വായ്പ് ക്രമക്കേടില്‍ ചന്ദയ്‌ക്കെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ അവരുടെ രാജി പുറത്താക്കലായി കണകാക്കുമെന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചു. ഇതോടെ ചന്ദയുടെ ശമ്പള വര്‍ധനവുകളും ബോണസും ആരോഗ്യ ആനുകൂല്യങ്ങളും റദ്ദാക്കപ്പെടും.
കഴിഞ്ഞ ഒക്ടോബറിലാണ് ചന്ദ കോച്ചാര്‍ ഐസിഐസി ബാങ്ക് എംഡി സ്ഥാനത്തു നിന്നും രാജി വച്ചത്. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) പദവി ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം, ഉപകമ്ബനികളുടെ സാരഥ്യം, അവയുടെ ഡയറക്ടര്‍ പദവി എന്നിവയെല്ലാം ചന്ദ രാജിവച്ചിരുന്നു. വീഡിയോകോണ്‍ ഗ്രൂപ്പിന് 3250 കോടി രൂപ വായ്പ അനുവദിച്ചത് ബാങ്കിന്റെ പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് റിട്ട. ജസ്‌ററിസ് ബി.എന്‍ ശ്രീകൃഷ്ണ കമ്മിറ്റി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബാങ്കിന്റെ നടപടി.
Post Your Comments