ഉത്തര്‍പ്രദേശ്: മഹാത്മ ഗന്ധിജിയുടെ ഓര്‍മ്മ ദിവസത്തില്‍ ഗാന്ധി വധം പുനരാവിഷ്കരിച്ച ഹിന്ദു മഹാസഭയുടെ വൈബ്സൈറ്റ് കേരള സൈവര്‍ വാരിയേര്‍സ് ഹാക്ക് ചെയ്തു. തുടര്‍ന്ന് അവരുടെ വെബ്സൈറ്റില്‍ ‘ഹിന്ദു മഹാസഭ മൂര്ധാബാദ്’ മുദ്രാവാക്യങ്ങളോടു കൂടെ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ഗാന്ധിജിയെ അനുകൂലിക്കുന്ന വാക്കുകളും ഗാന്ധിജിയുടെ സന്ദേശങ്ങളും പോസ്്റ്റുകളില് ഉള്‍പ്പെടുത്തിയിരുന്നു.
അഹിംസയിലൂടെ ലോകത്തിലുള്ള എല്ലാ ജനങ്ങള്‍ക്കും ശരിയായ പിന്തുടരാന് പ്രോദനം നല്കിയ വ്യക്തിത്വമാണ് ഗാന്ധിജിയുടേതെന്ന് കേരള സൈബര്‍ വാരിയേര്‍സ് ഹിന്ദു മഹാസഭയുടെ വാളില്‍ എതുതി. എന്റെ അനുവാദം കൂടാതെ എന്നെ വേദനിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല. കണ്ണിനു പകരം കണ്ണ് എന്ന വിചാരം എല്ലാവരേയും അന്ധരാക്കി മാറ്റും എന്ന ഗാ്ധിജിയുടെ സന്ദേശവും ഇതോടൊപ്പം ചേര്‍ത്തിരുന്നു.
മറ്റൊരു പോസ്റ്റില്‍ ഗാന്ധിജി വധം പുനരാവിഷ്കരിച്ച് ഗാന്ധിയുടെ കോലം കത്തിക്കുകയും ചെയ്ത ഹിന്ദു മഹാസഭാ നേതാവ് പൂജ ശകുന്‍ പാണ്ഡെയേയും വിമര്‍ശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഈ ഹിപ്പോപൊട്ടോമസിനെ എന്തായാലും അറസ്റ്റ് ചെയ്യണമെന്നും അവര്‍ക്കെതിരെ ശ്ക്തമായ നടപടി സ്വീകരിക്കണമെന്നും കേരള സൈബര്‍ വാരിയേര്‍സ് ആവശ്യപ്പെട്ടു. നിങ്ങളുടെ ബുദ്ധിയെ നശിപ്പിക്കുന്നതിനു പകരം നിങ്ങളുടെ വണ്ണം കുറയ്ക്കൂ എന്നും കേരള സൈവര്‍ വാരിയേര്‍സ് പൂജയെ ഉപദേശിച്ചു.
ഞങ്ങള്‍ ഇതൊരിക്കലും മറക്കില്ലെന്നും പൊറുക്കില്ലെന്നും കേരള സൈവര്‍ വാരിയേര്‍സ് മുന്നറിയിപ്പു നല്കി.
അതേസമയം ഗാന്ധി വധം പുനരാവിഷ്കരിച്ച സംഭവത്തില്‍ ഹിന്ദു മഹാസഭാ നേതാവ് പൂജ ശകുന്‍ പാണ്ഡെ ഉള്‍പ്പെടെ 12 പേര്‍ക്കെതിരെ കേസ്. രണ്ട് പേരെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഗാന്ധിവധം പുനരാവിഷകരിച്ചതില് തെറ്റില്ലെന്നാണ് ഹിന്ദു മഹാസഭാ നേതാവ് അശോക് പാണ്ഡെയുടെ പ്രതികരണം.
നാഥുറാം ഗോഡ്സെ മഹാത്മഗാന്ധിയെ വധിച്ചത് ശൌര്യദിവസായിട്ടാണ് ഹിന്ദു മഹാസഭാ ആഘോഷിക്കുന്നത്. ഗാന്ധിജിയുടെ കോലം കത്തിച്ചത്. ഗാന്ധിജിയുടെ ചിത്രത്തില്‍ നിറയൊഴിച്ച് കൃത്രിമ രക്തമൊഴുക്കിയശേഷം കത്തിക്കുകയായിരുന്നു. സംഭവത്തില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ഉത്തര്‍പ്രദേശ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോലത്തില്‍ നിറയൊഴിക്കുന്നതിന് നേതൃത്വം വഹിച്ച ഹിന്ദു മഹാസഭാ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെ അടക്കം പന്ത്രണ്ട് പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയതത്. ഇതില്‍ മനോജ് സൈനി, അഭിഷേക് എന്നിവരെ കസ്റ്റഡിയില്‍ എടുത്തതായും പോലീസ് അറിയിച്ചിട്ടുണ്ട്.
Post Your Comments