മനില: തെക്കന്‍ ഫിലിപ്പീന്‍സിലെ സാംബോഗയില്‍ മുസ്ലിം പള്ളിക്ക് നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. ക്രിസ്ത്യാനികള്‍ കൂടുതലുള്ള പ്രദേശമായ മിന്‍ഡ്‌നാവോ പ്രവിശ്യയിലാണ് സംഭവം. മൂന്നു ദിവസം മുമ്പ് ജോലെ ദ്വീപിലെ ക്രിസ്ത്യന്‍ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മുസ്ലിം പള്ളിക്ക് നേരെ ആക്രമണമുണ്ടായത്. ക്രിസ്ത്യന്‍ പള്ളിയിലേത് ചാവേര്‍ ആക്രമണമാകാം എന്ന് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെര്‍ട്ടി പ്രതികരിച്ചിരുന്നു.
തിരിച്ചടി അല്ലെന്നാണ് പ്രാഥമിക നിഗമനത്തില്‍ കണ്ടെത്തിയതെന്ന് കേണല്‍ ലയണല്‍ നിക്കോളാസ് അറിയിച്ചു. കാത്തലിക്കുകള്‍ കൂടുതലുള്ള ഫിലിപ്പീന്‍സില്‍ മുസ്ലിങ്ങള്‍ ന്യൂനപക്ഷമാണ്. പത്തുവര്‍ഷത്തിലേറെയായി നടന്ന വിഘടനവാദത്തിന് ജനുവരി 21 ന് നടത്തിയ ഹിതപരിശോധനയിലൂടെയാണ് തീര്‍പ്പായത്. ഇതിലൂടെ മിന്‍ഡാനോയിലെ 50 ലക്ഷം മുസ്ലിങ്ങള്‍ക്ക് സ്വയം ഭരണാധികാരം ലഭിച്ചിരുന്നു.
Post Your Comments