![jammu blast](/wp-content/uploads/2019/03/jammu-blast.jpg)
ശ്രീനഗര്‍: ജമ്മുവിലെ ബസ് സ്റ്റാന്‍ഡിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ചട സംഭവത്തില്‍ ഒമ്പതാം ക്ലാസ്സുകാരന്‍ പിടിയില്‍. കുല്‍ഗാം സ്വദേശിയായ 15 കാരന്‍ ആണ് പൊലീസ് പിടിയിലായത്. ചോറ്റു പാത്രത്തിനകത്ത് ഗ്രനേഡ് സൂക്ഷിച്ചാണ് കുട്ടി സ്‌ഫോടനം നടത്തിയത്. സ്‌ഫോടനത്തില്‍ 32 പേര്‍ക്ക് പരിക്കേറ്റിരുന്നു.
ഒമ്പതാം ക്ലാസ്സുകാരനെ സ്‌ഫോടനത്തിനായി നിയോഗിച്ചത് ഹിസ്ബുകള്‍ മുജഹിദീന്‍ ജില്ലാ കമാന്‍ഡര്‍ ഫാറൂഖ് അഹമ്മദ് ഭട്ടാണെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം യൂ ട്യൂബ് വീഡിയോകള്‍ കണ്ടാണ് കുട്ടി പരിശീലനം നേടിയത്. കുല്‍ഗാമില്‍ നിന്നും കാറിലാണ് കുട്ടി സ്‌ഫോടനം നടത്തേണ്ട സ്ഥലത്ത് എത്തിയത്. ബസ് സ്റ്റാഡില്‍ എത്തിയ കുട്ടി ഗ്രനേഡ് ഉള്ള ചോറ്റുപാത്രം അതേപോലെ ബസില്‍ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. കുട്ടി സഞ്ചരിച്ച കാറിനും ഡ്രൈവര്‍ക്കുമാുള്ള അന്വേഷണത്തിലാണ് പോലീസ്.
Post Your Comments