Latest NewsNewsIndia

ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം; ഏഴ് പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നടന്ന ഗ്രനേഡ് ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ശ്രീനഗറിലെ ഹരി സിംഗ് ഹൈ സ്ട്രീറ്റ് പ്രദേശത്താണ് ഗ്രനേഡ് ആക്രമണം നടന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പോലീസ് തിരച്ചില്‍ ആരംഭിച്ചു.

ഒക്ടോബര്‍ 5 ന് കശ്മീരില്‍ സമാനമായ ആക്രമണം നടന്നിരുന്നു. കശ്മീരിലെ അനന്ത്‌നാഗിലെ ജില്ലാ മജിസ്ട്രേറ്റ് ഓഫീസിന് പുറത്ത് നടന്ന ഗ്രനേഡ് സ്‌ഫോടനത്തില്‍ 14 പേര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. രാവിലെ 11 മണിയോടെ തീവ്രവാദികള്‍ ഓഫീസ് സമുച്ചയത്തിന്റെ കവാടത്തില്‍ ഗ്രനേഡ് എറിയുകയായിരുന്നു. എന്നാല്‍ ശ്രീനഗറില്‍ നടന്ന ആക്രമണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button