NewsInternational

വെനസ്വേലയിലെ യുഎസ് ഉപരോധം; എണ്ണക്ഷാമമുണ്ടാകുമെന്ന് ആശങ്ക

 

വാഷിങ്ടണ്‍: വെനസ്വേലയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പിഡിവിഎസ്എ എണ്ണക്കമ്പനിക്ക് അമേരിക്ക ഉപരോധമേര്‍പ്പെടുത്തി. മഡൂറോയ്ക്ക് പകരം, തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് സ്വയം പ്രസിഡന്റായി അവരോധിച്ച ജൂവാന്‍ ഗൂഅയിഡോയെ അംഗീകരിക്കണമെന്നും ഇതിനായി അധികാര കൈമാറ്റം ചെയ്യണമെന്നുമാവശ്യപ്പെട്ടാണ് ഉപരോധം. അമേരിക്കയിലെ ഫെഡറല്‍ ബാങ്കിലും മറ്റു ബാങ്കുകളിലുമായി ഉണ്ടായിരുന്ന വെനസ്വേലയുടെ ആസ്തിയുടെ ചുമതല അമേരിക്ക ജുവാന്‍ ഗുഅയ്ഡോയ്ക്ക് നല്‍കി.

അമേരിക്കന്‍ ഉപരോധം ആഗോള തലത്തില്‍ എണ്ണക്ഷാമത്തിനും വിലവര്‍ധനയ്ക്കും ഇടയാക്കുമെന്ന് ആശങ്കയുയര്‍ന്നിട്ടുണ്ട്. ലോകത്തിലെ പ്രധാന എണ്ണ ഉല്‍പ്പാദന രാഷ്ട്രങ്ങളില്‍ ഒന്നാണ് വെനസ്വേല. ഏകദേശം 41 ശതമാനം എണ്ണയാണ് വെനസ്വേല അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത്. 11000 ദശലക്ഷം യൂറോയുടെ നഷ്ടത്തിനുപുറമേ 7000 ദശലക്ഷം വിലയുള്ള പിഡിവിഎസ്എയുടെ സ്വത്തുവകകളും അമേരിക്ക മരവിപ്പിച്ചു.

എണ്ണയില്‍നിന്ന് ലഭിക്കുന്ന വരുമാനം കുറച്ച് വെനസ്വേലയെ പ്രതിസന്ധിയിലാക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഇതോടൊപ്പം നിലവിലെ പിഡിവിഎസ്എ അധികൃതരെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗുഅയിഡോ രംഗത്തെത്തി. അമേരിക്ക മോഷണമാണ് ലഷ്യമിടുന്നതെന്നും അധികാരത്തില്‍ വന്ന അന്നുമുതല്‍ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലിടപെടാനാണ് അവര്‍ ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് നിക്കോളാസ് മഡൂറോ പറഞ്ഞു. ഇപ്പോഴും പ്രതിപക്ഷ കക്ഷികളുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മഡൂറോ അറിയിച്ചു.

ഉപരോധം അപലപനീയമാണെന്ന് ചൈന പ്രതികരിച്ചു. ഭാവിയില്‍ എന്തെങ്കിലും അനിഷ്ടസംഭവങ്ങള്‍ നടന്നാല്‍ അതിനുത്തരവാദി അമേരിക്ക ആയിരിക്കുമെന്നും ചൈന പറഞ്ഞു. മഡൂറോയെ അട്ടിമറിക്കുന്നതിനായി കഴിഞ്ഞ ദിവസങ്ങളിലായി ശ്രമങ്ങളുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ഉപരോധം. വെനസ്വേലയിലെ അമേരിക്കന്‍ ഇടപെടലിനെതിരെയും മഡൂറോ സര്‍ക്കാരിന് പിന്തുണയുമായും ചൈന, റഷ്യ, മെക്സിക്കോ, ബൊളീവിയ, ക്യൂബ, ഉറുഗ്വേ ഭരണാധികാരികളും വെനസ്വേലയിലെ സൈന്യവും എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button