ലയനത്തിന് ശേഷം പി.ജെ. ജോസഫ് വിഭാഗത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കിയില്ലെന്ന് കേരള കോണ്‍ഗ്രസ് എം വൈസ് ചെയര്മാന് ജോസ് കെ. മാണി. നിയമസഭ, ലോകസഭ തിരഞ്ഞടുപ്പുകളില്‍ അര്‍ഹമായ സീറ്റുകള്‍ നല്‍കിയിട്ടില്ലെന്ന വിഷമം പണ്ടേയുണ്ട്. അതിനാല്‍ കോട്ടയത്തിനുപുറമേ ഒരുസീറ്റുകൂടി ലഭിക്കണമെന്നാണ് പാര്‍ട്ടി നിലപാട്. ഇടുക്കിയോ ചാലക്കുടിയോ ലഭിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം യു.ഡി.എഫ് ചര്‍ച്ച ചെയ്യട്ടെ. കാസര്‍കോട് കേരള യാത്ര പാര്‍ട്ടി പതാക കൈമാറി ഉല്‍ഘാടനം ചെയ്തത് പി.ജെ ജോസഫാണ്. പിന്നെ എന്തുകൊണ്ട് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് അറിയില്ലെന്നും ജോസ് കെ മാണി പറഞ്ഞു. മതിയായ കൂടിയാലോചന ഇല്ലാതെയാണ് യാത്ര നടത്തിയതെന്ന അഭിപ്രായം പി.ജെ. ജോസഫ് പറയുമെന്ന് കരുതുന്നില്ലെന്നും ഇതുസംബന്ധിച്ച ചോദ്യത്തോട് ജോസ് കെ. മാണി പ്രതികരിച്ചു. പാര്‍ട്ടി തീരുമാനിച്ച ജാഥ ജോസ് കെ. മാണി നടത്തട്ടെയെന്നാണ് പിജെ ജോസഫ് പറഞ്ഞത്.
Post Your Comments