മോസ്‌കോ: ലോക മുന്‍ ചെസ് ചാമ്പ്യന്‍ വ്‌ലാഡിമിര്‍ ബോറിസോവിച്ച് ക്രാംനിക്ക് വിരമിച്ചു. നെതര്‍ലന്‍ഡ്‌സില്‍ നടന്ന ടാറ്റ സ്റ്റീല്‍ ചാമ്പ്യന്‍ഷിപ്പിലായിരുന്നു ക്രാംനിക്കിന്റെ വിരമിക്കല്‍ പ്രഖ്യാപനം നടന്നത്. 43കാരനായ ക്രാംനിക്ക് റഷ്യന്‍ ഗ്രാന്‍ഡ്മാസ്റ്ററും 2000 മുതല്‍ 2007വരെ ലോക ചാമ്പ്യനായിരുന്നു.
ലോക ചെസില്‍ ഗാരി കാസ്പറോവിന്റെ ആധിപത്യം അവസാനിപ്പിച്ച താരമാണ് റഷ്യക്കാരനായ ക്രാംനിക്ക്. 1996ല്‍ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. 2010ല്‍ മാഗ്‌നസ് കാള്‍സനാണ് ക്രാംനിക്കിന്റെ റെക്കോര്‍ഡ് തകര്‍ത്തത്. ഏറ്റവും ശക്തരായ ഗ്രാന്‍ഡ്മാസ്റ്റര്‍മാരുടെ പട്ടികയിലും ക്രാംനിക് ഇടംനേടിയിട്ടുണ്ട്.ക്ലാസ്സിക്കല്‍ കിരീടവും, ഫിഡെയുടെ ലോക ചെസ്സ് കിരീടവും നേടിയ ആദ്യത്തെ കളിക്കാരനുമാണ് ക്രാംനിക്.
Post Your Comments