ഡോഡോമ: മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ദുര്‍മന്ത്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തി വീണ്ടും ആഫ്രിക്ക. അന്ധവിശ്വാസിത്തിന്റേയും ദുര്‍മന്ത്രവാദത്തിന്റേയും പേരില്‍ ആറു കുട്ടികളെയാണ് ആഫ്രിക്കയില്‍ ക്രൂരമായി കൊലപ്പെടുത്തിയത്. തെക്കു-പടിഞ്ഞാറന്‍ ടാന്‍സാനിയയിലാണ് സംഭവം. അതേസമയം കൊല്ലപ്പെട്ട കുട്ടികളുടെ അവയവങ്ങള്‍ പലതും മുറിച്ച നിലയിലാണ്.
ജോംബോയില് നിന്ന് കഴിഞ്ഞ വര്‍ഷം കാണാതായ പത്തുകുട്ടികളില്‍ ആറുപേരുടെ മൃതദേഹമാണ് ഇപ്പോള്‍ കണ്ടെത്തിയത്. അതേസമയം രണ്ടിനും ഒമ്പതിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇവരുടെ പല്ലുകള്‍ പറിച്ചെടുത്തും കാതുകളും മറ്റു അവയവങ്ങളും മുറിച്ചെടുത്ത നിലയിലുമായിരുന്നു.
കേസില്‍ കൊ്ല്ലപ്പെട്ട കുട്ടികളില്‍ ഒരാളുടെ ബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മനുഷ്യരുടെ അവയവങ്ങള്‍ ഐശ്വര്യവും സമ്പത്തും കൊണ്ടു വരുന്നമെന്ന അന്ധവിശ്വാസം ആഫ്രിക്കയില്‍ നിലനില്‍ക്കുന്നുണ്ട്. ഇതാണ് കൊലപാതത്തിന് കാരണമെന്ന് ജില്ലാ കമ്മീഷണര്‍ രൂത്ത് സഫാരി പറഞ്ഞു.
Post Your Comments