
മഹാഭാരത കഥയിലെ പാഞ്ചയിലെ എല്ലാവർക്കും അറിയാം. അതുപോലെ യഥാർത്ഥ ജീവിതത്തിലും ഒരു ‘പാഞ്ചാലി’ ഉണ്ട്. അഞ്ച് ഭർത്താക്കന്മാരാണ് ഈ പെൺകുട്ടിക്കുള്ളത്. ഉത്തരേന്ത്യയിലെ ഡെറാഡൂൺ പ്രവിശ്യയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് രാജോ വർമ്മ എന്ന പെൺകുട്ടി താമസിക്കുന്നത്. ഈ നാടിന്റെ ആചാരങ്ങളെയും വിശ്വാസങ്ങളെയും എക്കാലവും ഓരോ തലമുറയും പിന്തുടർന്ന് പോന്നു.
രാജോ വർമ്മയ്ക്ക് അഞ്ച് ഭർത്താക്കന്മാർ ആണുള്ളത്. 21 വയസ്സ് ഉള്ള രാജോ വർമ എന്ന പെൺകുട്ടി 24 വയസുള്ള ഗുഡ്ഡുവിനെയാണ് വിവാഹം ചെയ്തത്. നാട്ടിലെ ആചാര പ്രകാരം ഭർത്താവിന്റെ സഹോദരങ്ങളെ കൂടി വിവാഹം കഴിക്കേണ്ടി വരുന്നു. ആദ്യ വിവാഹം കഴിഞ്ഞു ഒരു വർഷത്തിന് ശേഷം രാജോ മറ്റു സഹോദരങ്ങളെയും വിവാഹം ചെയ്തു.
ഉത്തരേന്ത്യയിലെ ഡെറാഡൂൺ പ്രവിശ്യയിലെ ഒരു ചെറിയ ഗ്രാമത്തിൽ ആണ് ഈ ആചാരം ഉള്ളത്. അമ്പരപ്പിക്കുന്ന ഈ ആചാരം ഇന്നും ഈ ഗ്രാമത്തിൽ ഉണ്ട്. ഭർത്താവിനെ വിവാഹം കഴിക്കുന്ന യുവതി ഭർത്താവിന് എത്ര സഹോദരന്മാർ ഉണ്ടോ അവരെയും വിവാഹം കഴിക്കണം. എല്ലാ ഭർത്താക്കന്മാരേയും തുല്യമായി സ്നേഹിക്കുകയും വേണം. ഇത്തരത്തിൽ വിവാഹം ചെയ്താൽ സമ്പൽ സമൃദി ഉണ്ടാവും എന്നാണ് വിശ്വാസം.
Post Your Comments