Latest NewsNewsIndiaCrime

അലേഖ്യയെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ; സത്യമെന്തെന്ന് വെളിപ്പെടുത്തി സുഹൃത്ത്

‘ഇത്രയും പുരോഗമനമായി ചിന്തിക്കുന്ന പെൺകുട്ടി വേറെയില്ല, അലേഖ്യയെ വില്ലനായി ചിത്രീകരിക്കുന്നു’; പ്രതിഷേധവുമായി സുഹൃത്ത്

അന്ധവിശ്വാസത്തിന്റെ പേരില്‍ ആന്ധ്രാപ്രദേശില്‍ മാതാപിതാക്കള്‍ കൊലപ്പെടുത്തിയ രണ്ടു പെണ്‍മക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടുവെന്ന ആരോപണവുമായി സുഹൃത്ത്. അലേഖ്യയുടെ പേരിൽ പ്രചരിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ആരോ കൃത്രിമത്വം കാണിച്ചുവെന്നാണ് മൂത്ത സഹോദരി അലേഖ്യയുടെ സുഹൃത്ത് മൃണാള്‍ പ്രേം സ്വരൂപ് ശ്രീവാസ്ത പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യ ആണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

അലേഖ്യയെ ആത്മീയവാദിയായി ചിത്രീകരിക്കാനാണ് ശ്രമങ്ങൾ നടക്കുന്നതെന്നും വളരെ യുക്തിപൂർവ്വം തീരുമാനങ്ങൾ എടുക്കുകയും പുരോഗമന ചിന്തയുള്ള പെൺകുട്ടിയുമാണ് അലേഖ്യയെന്ന് മൃണാൾ പറയുന്നു. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തിലാണുള്ളതെങ്കിലും സ്വന്തമായി വരുമാനമുണ്ടാക്കണമെന്ന് ആഗ്രഹമുള്ള കുട്ടിയായിരുന്നു അലേഖ്യയെന്നും സുഹൃത്ത് പറയുന്നു.

Also Read: ‘ഈ പോകുന്നത് ഒരു മനുഷ്യൻ്റെ പ്രതീക്ഷകളാണ്’; സിപിഎമ്മിനെതിരെ മത്സരിച്ച ബിജെപി സ്ഥാനാർത്ഥി പ്രമോദിന് ഒന്നരമാസമായി ഭീഷണി

പെണ്മക്കളെ കൊലപ്പെടുത്തിയ മാതാപിതാക്കളുടെ വാർത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. കൊല്ലപ്പെട്ട മക്കളെ കുറിച്ച് പിതാവ് പുരുഷോത്തമൻ നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടി പൊലീസ്. ആറു മാസം മുൻപാണ് പുതുതായി പണി കഴിപ്പിച്ച മൂന്നു നില വീട്ടിലേക്ക് കുടുംബം മാറിയത്. കോവിഡ് പശ്ചാത്തലത്തിൽ പാല് കാച്ചൽ ചടങ്ങ് ലളിതമായിരുന്നു. ബന്ധുക്കൾ ആരും ചടങ്ങിൽ പങ്കെടുത്തില്ല. തീർത്തും ഒറ്റപ്പെട്ട ജീവിതമാണ് ഇവർ നയിച്ചിരുന്നത്. തന്റെ രണ്ടു മക്കളും ഏതോ മായാ വലയത്തിൽ ആയിരുന്നുവെന്നും ഒന്നും തുറന്നു പറയുന്ന കൂട്ടത്തിൽ ആയിരുന്നില്ലെന്നും ഇയാൾ പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button