നെയ്യാറ്റിന്‍കര: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മാതാവിനൊപ്പം രാത്രി ചികിത്സതേടി ആശുപത്രിയിലെത്തിയ 9 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വില്ലേജ് ഓഫീസറെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളറട വായിച്ചല്‍ വില്ലേജ് ഓഫീസര്‍ കീഴാറൂര്‍ പശുവണ്ണറ സ്വദേശി വിജയകുമാറാണ് (43) അറസ്റ്റിലായത്. ഇന്നലെ രാത്രി പെരുങ്കടവിള ഗവ. ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ പെണ്‍കുട്ടിയെയാണ് മദ്യലഹരിയില്‍ അവിടെയെത്തിയ വിജയകുമാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അമ്മ ഒ.പി ടിക്കറ്റെടുക്കാന്‍ കൗണ്ടറിലേക്ക് പോയ സമയത്തായിരുന്നു സംഭവം.
കുട്ടി നിലവിളിച്ചതോടെ ആശുപത്രി പരിസരത്തുണ്ടായിരുന്നവരും അമ്മയും ഓടിയെത്തിയാണ് ഇയാളില്‍ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തിയത്. ആശുപത്രി ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും ചേര്‍ന്ന് ഇയാളെ പിടികൂടി മാരായമുട്ടം പൊലീസിന് കൈമാറി. കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസെടുത്ത പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.
Post Your Comments